Deshabhimani

സ്വകാര്യ ഡിസ്റ്റിലറിക്കായി സർക്കാരിന്റെ വഴിവിട്ട നീക്കം; ആവശ്യപ്പെട്ട സ്ഥലത്തേക്ക് ഉടനടി മാറ്റം

Liquor spirit
വെബ് ഡെസ്ക്

Published on Oct 05, 2026, 08:59 PM | 1 min read

തിരുവനന്തപുരം: അധികാരത്തിലെത്തി രണ്ട് മാസത്തിനകം സ്വകാര്യ ഡിസ്റ്റിലറി മാറ്റുന്നതിനുള്ള അനുമതി ഉത്തരവിറക്കി യുഡിഎഫ് സർക്കാർ. കൊച്ചി കരുവേലിപ്പടിയിൽ പ്രവർത്തിച്ചിരുന്ന ഇൻഡോ സ്കോട്ടിഷ് ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ നൽകിയ അപേക്ഷയിലാണ് അസാധാരണ ധൃതിയിലുള്ള നടപടി. കൊച്ചി ടൗണിൽനിന്നും കോതമം​ഗലത്തെ അയിരൂരിലേക്ക് ഡിസ്റ്റിലറി മാറ്റി സ്ഥാപിക്കാൻ അനുവദിക്കണമെന്നായിരുന്നു ഡിസ്റ്റിലറിയുടെ മാനേജിങ് ‍‍ഡയറക്ടർ അജിത് സി നായർ നൽകിയ അപേക്ഷ. ഇതിന്മേൽ വേണ്ടത്ര പരിശോധനകളൊന്നുമില്ലാതെ സർക്കാർ അനുമതി നൽകുകയായിരുന്നു.


മദ്യ നിർമാണ യൂണിറ്റുകൾ മാറ്റി സ്ഥാപിക്കുന്നതിന് വിവിധ വകുപ്പുകളുടെ വിശദമായ പരിശോധന ആവശ്യമാണ്. എന്നാൽ പരിശോധനകളൊക്കെ പ്രഹസനമാക്കിക്കൊണ്ട് ആ​ഗസ്ത് 31നാണ് അനുമതി നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.


യുഡിഎഫ് അധികാരത്തിലെത്തിയ ശേഷം സർക്കാർ ഡിസ്റ്റിലറികളെ തകർക്കുകയും സ്വകാര്യ കമ്പനികൾക്ക് നേട്ടമുണ്ടാക്കുകയും ചെയ്യുന്ന നടപടികളാണ് സ്വീകരിക്കുന്നത്. പാലക്കാട്‌ ചിറ്റൂർ മേനോൻപാറയിൽ എൽഡിഎഫ്‌ സർക്കാർ ആരംഭിച്ച മദ്യനിർമാണ യൂണിറ്റായ ‘മലബാർ ഡിസ്റ്റിലറി’ ഇപ്പോൾ പ്രവർത്തിക്കുന്നേയില്ല. ഡിസ്റ്റിലറിയിൽ ഫെബ്രുവരി 21ന്‌ ഉൽപ്പാദനം തുടങ്ങിയിരുന്നു. ‘മിന്നൽ മാജിക്‌’ എന്നപേരിൽ വിലകുറഞ്ഞ മദ്യം ഉൽപ്പാദിപ്പിച്ച്‌ വിപണിയിൽ ഇറക്കുന്നതിനിടെ തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചതോടെ ഉൽപ്പാദനം നിർത്തി. യുഡിഎഫ്‌ അധികാരത്തിൽ വന്നതോടെ പൊതുമേഖലയിലെ മദ്യ ഉൽപ്പാദനം നിർത്താൻ അണിയറ നീക്കംനടന്നു.


2022ൽ 29.50കോടി രൂപ മുതൽമുടക്കിൽ പുനരുദ്ധരിച്ച കമ്പനിയിൽ ഒന്നരലക്ഷം ഇഎൻഎ (സ്‌പിരിറ്റ്‌) നിലവിൽ സ്റ്റോക്കുണ്ട്‌. ട്രയൽറൺ നടത്തി 90കെയ്‌സ്‌ മദ്യം ഉൽപ്പാദിപ്പിച്ച്‌ വിപണി കാത്തുകിടക്കുകയാണ്‌.


വിലകുറഞ്ഞ മദ്യം വിപണിയിലെത്താതിരിക്കാൻ കർണാടകലോബി യുഡിഎഫ്‌ സർക്കാരിൽ സമ്മർദം ചെലുത്തിയിരുന്നു. കേരളത്തിൽ ആവശ്യമായ മദ്യത്തിന്റെ 40ശതമാനം കർണാടകയിൽനിന്ന്‌ എത്തുന്നതിനാലാണ്‌ പൊതുമേഖലയിലെ മദ്യ ഉൽപ്പാദനം മുടക്കാനും


തിരുവല്ലയിലെ ട്രാവൻകൂർ ഷുഗേഴ്‌സ്‌ ആൻഡ്‌ കെമിക്കൽസിൽ ഉൽപാദിപ്പിക്കുന്ന ‘ജവാൻ’ റമ്മും പ്രതിസന്ധിയിലാണ്. ഇവിടെനിന്നുള്ള ഉൽപാദനം പകുതിയിലേറെയായി കുറഞ്ഞു.


സ്വകാര്യ മദ്യമാഫിയയുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കർണാടക ലോബിക്കുവേണ്ടി വീര്യം കുറഞ്ഞ മദ്യത്തിന് അനുമതി നൽകിക്കൊണ്ട് സർക്കാർ അധികാരത്തിലെത്തിയ ഉടനെ തീരുമാനമെടുത്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home