കടയിൽകയറി സ്ത്രീയോട് മോശമായി പെരുമാറി; പന്തളത്ത് സന്യാസി സംഘാംഗം പിടിയിൽ

ഗുരുനാഥ്
പന്തളം: പന്തളത്ത് തീർഥാടനത്തിന്റെ ഭാഗമായി രഥത്തിലെത്തിയ സന്യാസിമാരുടെ സംഘത്തിലെ ഒരാൾ പീഡന പരാതിയിൽ പൊലീസ് പിടിയിലായി. മഹാരാഷ്ട്ര സ്വദേശിയായ ഗുരുനാഥ് എന്നയാളാണ് അറസ്‌റ്റിലായത്.
രഥം ഉരുട്ടി കൊണ്ടാണ് സ്വാമിമാർ കേരളത്തിൽ തീർഥാടനം നടത്തുന്നത്. സംഘം കുരമ്പാലയിൽ എത്തിയപ്പോൾ ഗുരുനാഥ് പ്രദേശത്തുള്ള കടയിൽ കയറുകയും അവിടെയുണ്ടായിരുന്ന യുവതിയുടെ കയ്യിൽ കയറിപ്പിടിക്കുകയും ചെയ്തു എന്നാണ് പരാതി. സംഭവമറിഞ്ഞ് എത്തിയ നാട്ടുകാർ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. പന്തളം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.









0 comments