Deshabhimani

നൈജീരിയൻ സൈനിക വിമാനം തകർന്നുവീണു; വിമാനത്തിലുണ്ടായിരുന്നത് 32 പേർ

military aircraft ai image

എഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Oct 05, 2026, 09:03 PM | 1 min read

അബുജ : നൈജീരിയയിൽ സൈനിക വിമാനം തകർന്നുവീണ് അപകടം. ദക്ഷിണ നൈജീരിയയിലെ ഒൻഡോ സംസ്ഥാനത്താണ് സംഭവം. 25 യാത്രക്കാരും 7 ജീവനക്കാരുമടക്കം 32 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർക്കായി തെരച്ചിൽ ആരംഭിച്ചു. നൈജീരിയൻ വ്യോമസേനയുടെ ATR-42 വിമാനമാണ് അപകടത്തിൽപ്പെട്ടത്.


എഡോ സംസ്ഥാനത്ത് നിന്ന് നൈജീരിയയുടെ സാമ്പത്തിക കേന്ദ്രമായ ലാഗോസിലേക്കുള്ള പതിവ് യാത്രയ്ക്കിടെയാണ് വിമാനം രാവിലെ ഒമ്പതോടെ റഡാറിൽ നിന്ന് അപ്രത്യക്ഷമായത്. പിന്നീട് ഇഗ്ബോകോഡ മേഖലയിലാണ് വിമാനം തകർന്ന നിലയിൽ കണ്ടെത്തിയതെന്ന് നൈജീരിയൻ വ്യോമയാന മന്ത്രി ഫെസ്റ്റസ് കിയാമോ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home