ad
Deshabhimani

കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ; സംഭവം മധ്യപ്രദേശിൽ

policee

Image Courtesy: ' X'

വെബ് ഡെസ്ക്

Published on May 08, 2026, 10:45 AM | 1 min read

സത്‌ന: കൊലക്കേസ് പ്രതിയെ ജീവിതപങ്കാളിയാക്കി ജയിൽ ഉദ്യോഗസ്ഥ. മധ്യപ്രദേശിലെ സത്‌ന സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖട്ടൂണും കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് മോചിതനായ ധർമേന്ദ്ര സിംഗുമാണ് വിവാഹിതരായത്.


2007ൽ ഒരു കൗൺസിലറെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ധർമേന്ദ്ര സിംഗ്. ജയിലിൽ വാറണ്ട് ഇൻചാർജായി ഫിറോസ ജോലി ചെയ്യുന്നതിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. ജയിലിലെ വാറണ്ട് സംബന്ധമായ ജോലികളിൽ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്ന ധർമേന്ദ്രയുമായുള്ള പ്രൊഫഷണൽ ബന്ധം പിന്നീട് സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും മാറുകയായിരുന്നു.


നല്ല പെരുമാറ്റത്തെ തുടർന്ന് 14 വർഷത്തെ തടവ് പൂർത്തിയാക്കി നാല് വർഷം മുമ്പാണ് ധർമേന്ദ്ര ജയിൽ മോചിതനായത്. ശേഷം ഇരുവരും തങ്ങളുടെ ബന്ധം വിവാഹത്തിലേക്ക് എത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home