ad
Deshabhimani

മകളെ കൊലപ്പെടുത്തി ഭാര്യ ജീവനൊടുക്കിയെന്ന് ഭർത്താവ്; അടിമുടി ദുരൂഹതയെന്ന് യുവതിയുടെ സഹോദരൻ, അന്വേഷണം

Suicide

സുവർണയും മകളും, Photo; NDTV

വെബ് ഡെസ്ക്

Published on Apr 15, 2026, 06:34 AM | 1 min read

ബെംഗളൂരു: ‌മകളെ കൊലപ്പെടുത്തിയ ശേഷം ഭാര്യ ജീവനൊടുക്കിയെന്ന ഭർത്താവിന്റെ പരാതിയിൽ ദുരൂഹത ആരോപിച്ച് യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകി. കർണാടകയിലാണ് സംഭവം. വീടിനുള്ളിൽ നിന്നാണ് സുവർണ (40), 13 വയസുകാരിയായ മകൾ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഭാര്യ മകളെ കൊലപ്പെടുത്തിയെന്നാണ് സുവർണയുടെ ഭർത്താവ് ചന്ദ്രശേഖർ നൽകിയ പരാതി.


പിന്നാലെ യുവതിയുടെ സഹോദരൻ മഞ്ജുനാഥ് തന്റെ സഹോദരിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം ആവശ്യപ്പെട്ടും പൊലീസിൽ മറ്റൊരു പരാതി നൽകി. രണ്ടു പേരുടെയും പരാതിയുടെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്ത കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് പൊലീസ് അറിയിച്ചു. കേസിൽ ഊർജിതമായ അന്വേഷണം നടക്കുകയാണെന്നും, യഥാർഥ്യം കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് പറഞ്ഞു.


കൂടുതൽ ഫോറൻസിക് പരിശോധനകൾ ആവശ്യമാണെന്നും കുടുംബാംഗങ്ങളുടെ വിശദമായ മൊഴികൾ രേഖപ്പെടുത്തേണ്ടതുണ്ടെന്നും ഇതിലൂടെ കേസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് അറിയിച്ചു. അതേസമയം, സുവർണയാണ് മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ്, പ്രാഥമിക പരിശോധനയ്ക്കു ശേഷം ഫോറൻസിക് വിദഗ്ധർ അറിയിക്കുന്നത്. പിന്നാലെ സുവർണ ജീവനൊടുക്കിയതാകാം എന്ന നിരീക്ഷണത്തിലാണ് അന്വേഷണ ഉദ്യോ​ഗസ്ഥർ.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home