print edition വിദ്വേഷ പ്രചാരണവുമായി മോദി

ന്യൂഡൽഹി : ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ വിദ്വേഷ പ്രചരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം ഒബിസി വിഭാഗത്തിനുള്ള സംവരണം വെട്ടിക്കുറച്ച് മുസ്ലിം സംവരണം കൂട്ടാൻ ശ്രമിക്കുന്നെന്ന് ഭരണഘടനാ ദിനത്തോട് അനുബന്ധിച്ച് സ്വന്തം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മോദി ആരോപിച്ചു. നീക്കം അപലപനീയമാണെന്നും അംബേദ്‌കർ ഇത്തരം നീക്കങ്ങൾക്ക് എതിരായിരുന്നെന്നും മോദി പറഞ്ഞു. പാർലമെന്റിൽ പ്രതിപക്ഷം വനിതാസംവരണ ബിൽ മനഃപൂർവം പരാജയപ്പെടുത്തിയെന്നും ലേഖനത്തിൽ അവകാശപ്പെട്ടു.









0 comments