ad
Deshabhimani

print edition ഡൽഹിയിലെ യുഎൻഐ ആസ്ഥാനം ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ചു

UNI HQ Protest

വാർത്താ ഏജൻസിയായ യുണൈറ്റഡ്‌ ന്യൂസ്‌ ഓഫ്‌ ഇന്ത്യയുടെ ഡൽഹി റാഫി മാർഗിലെ ആസ്ഥാനമന്ദിരം ബലം പ്രയോഗിച്ച്‌ ഒഴിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Mar 21, 2026, 03:02 AM | 1 min read

ന്യൂഡൽഹി: പ്രമുഖ ദേശീയ വാർത്താ ഏജൻസിയായ യുണൈറ്റഡ്‌ ന്യൂസ്‌ ഓഫ്‌ ഇന്ത്യ(യുഎൻഐ)യുടെ ഡൽഹി റാഫി മാർഗിലെ ആസ്ഥാനമന്ദിരം രാത്രിയിൽ ബലം പ്രയോഗിച്ച്‌ ഒഴിപ്പിച്ച്‌ മോദി സർക്കാർ. ജീവനക്കാരെ കയ്യേറ്റം ചെയ്‌തു. വെള്ളിയാഴ്‌ച രാത്രി 9.30 ഓടെയാണ്‌ വനിതകളുൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ പൊലീസ്‌ ബലംപ്രയോഗിച്ച്‌ പുറത്താക്കിയത്‌.


ജീവനക്കാരുടെ സാധനങ്ങൾ പോലും എടുക്കാൻ അനുവദിക്കാതെയായിരുന്നു നടപടി. ജീവനക്കാരുടെ കാൽ തല്ലിയൊടിക്കുമെന്ന്‌ ഭീക്ഷണിപ്പെടുത്തിയ പൊലീസുകാർ വനിതാ മാധ്യമപ്രവർത്തകരെയുൾപ്പെടെ പിടിച്ചുതള്ളി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ യുഎൻഐ സമൂഹമാധ്യമമായ എക്‌സിൽ പങ്കുവച്ചു. മാധ്യമസ്വാതന്ത്ര്യത്തിന്‌ നേരെയുള്ള കടന്നുകയറ്റത്തിൽ പ്രതിഷേധം ശക്തമായി.


കേന്ദ്ര നഗരകാര്യമന്ത്രാലയത്തിന്‌ കീഴിലുള്ള ലാൻഡ്‌ ആൻഡ്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസിന്റെ നിർദ്ദേശപ്രകാരമാണ്‌ പൊലീസ്‌ നടപടി. ഓഫീസ്‌ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച്‌ ഹൈക്കോടതിയിൽ കേസുണ്ട്‌. യുഎൻഐക്ക്‌ ആസ്ഥാനമന്ദിരം നിർമിക്കാനായി അനുവദിച്ച സ്ഥലമാണിത്. എന്നാൽ, കെട്ടിട നിർമാണം സമയബന്ധിതമായി പൂർത്തിയാക്കിയില്ല എന്ന കാരണത്താൽ ലാൻഡ്‌ ആൻഡ്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസ്‌ സ്ഥലം തിരിച്ചെടുക്കാൻ നീക്കം നടത്തി. സാമ്പത്തിക പ്രയാസങ്ങൾ കാരണം നിർമാണം ആരംഭിക്കാനായില്ല എന്ന്‌ ചൂണ്ടിക്കാട്ടി, ഇതിനെതിരെ യുഎൻഐ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ കോടതി ഇ‍ൗ വാദം തള്ളി. വ


ള്ളിയാഴ്‌ചാണ്‌ കോടതി വിധി വന്നത്‌. ഇതിനുപിന്നാലെയാണ്‌ ധൃതി പിടിച്ച്‌ മുന്നറിയിപ്പില്ലാതെ ഓഫീസ്‌ ഒഴിപ്പിച്ചത്‌. രാജ്യത്തെ പഴക്കംചെന്ന മാധ്യമസ്ഥാപനങ്ങളിലൊന്നായ യുഎൻഐ ഒഴിപ്പിച്ചതിന്‌ പിന്നിൽ റിയൽ എസ്‌റ്റേറ്റ്‌ താൽപ്പര്യങ്ങളാണെന്നാണ്‌ റിപ്പോർട്ടുകൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home