പശുക്കടത്ത് ആരോപിച്ച് ആൾക്കൂട്ട ആക്രമണം,റോഡ് നിര്‍മ്മാണ തൊഴിലാളിയെ ചുട്ടു കൊന്നു

ധിമാപൂര്‍:അസമിലെ കൊക്രജഹാറിൽ പശുക്കടത്ത് ആരോപിച്ച് ജനക്കൂട്ടം റോഡ് നിര്‍മ്മാണ തൊഴിലാളികളെ ആക്രമിച്ചു.ഒരാൾ കൊല്ലപ്പെട്ടു,നാല് പേര്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലായി.തൊഴിലാളികളെ തടഞ്ഞ് വെച്ച് സഞ്ചരിച്ചിരുന്ന വാഹനത്തോടെ തീയിടുകയായിരുന്നു.
കൊക്രജഹാറിനും ധിമാപൂരിനും ചേര്‍ന്നുള്ള ഔദാങ് പ്രദേശത്ത് റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന സംഘമാണ് ആക്രമണത്തിന് ഇരയായത്.
തിങ്കളാഴ്ച രാത്രി ജോലി കഴിഞ്ഞ് വാഹനത്തിൽ മടങ്ങുമ്പോൾ ഗൗരി നഗർ മാഷിംഗ് റോഡിൽ ഇവരെ ഗോരക്ഷാ സംഘം തടഞ്ഞു.ഡ്രൈവര്‍ ഭയന്നതോടെ വാഹനം റോഡിൽ നിന്ന് തെന്നിമാറി. ആക്രമണകാരികൾ തൊഴിലാളികൾ ഉൾപ്പെടെ വാഹനത്തിന് തീ കൊളുത്തി.കൊല്ലപ്പെട്ടയാൾ ഉൾപ്പെടെ അഞ്ച് പേര്‍ക്കും പരിക്കേറ്റത് പൊള്ളലേറ്റാണെന്ന് പോലീസ് പറഞ്ഞു.
സിഖ്‌ന ജ്വാലാവോ ബിസ്മിത് എന്ന രാജയാണ് കൊല്ലപ്പെട്ടത്.പ്രദേശത്തെ റോഡ് നിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട കരാറുകാരൻ മൊറാൻഡ ബസുമാത്രിയുടെ മരുമകനാണ് രാജ.
പ്രഭാത് ബ്രഹ്മ,ജുബിരാജ് ബ്രഹ്മ,സുനിൽ മുർമു,മഹേഷ് മുർമു എന്നീ നാല് പേർക്ക് ഗുരുതരമായ പരിക്കുകളുണ്ട്.ഇവർ കൊക്രജഹാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രഭാത് ബ്രഹ്മ അതീവ ഗുരുതരാവസ്ഥയിലാണ്.
ആക്രമണം നടന്ന സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.പോലീസ്,ഫയർ ആൻഡ് എമർജൻസി സർവീസസ് സ്ഥലത്തെത്തി.ചോദ്യം ചെയ്യുന്നതിനായി കുറച്ച് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു.










0 comments