കമൽഹാസൻ രാജ്യസഭയിലേക്ക്; സ്റ്റാലിനൊപ്പമെത്തി പത്രിക നൽകി

ചെന്നൈ: മക്കൾ നീതി മയ്യം സ്ഥാപകനേതാവും തെന്നിന്ത്യൻ സൂപ്പർതാരവുമായ കമൽഹാസൻ രാജ്യസഭയിലേക്കു നാമനിർദേശ പത്രിക സമർപ്പിച്ചു. ഡിഎംകെയുടെ ടിക്കറ്റിലാണ് മത്സരിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മറ്റു കക്ഷി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് താരം പത്രിക സമർപ്പിച്ചത്.
കഴിഞ്ഞവർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഡിഎംകെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ കമൽ രംഗത്തിറങ്ങിരുന്നു. എന്നാൽ ഡിഎംകെയുടെ ആവശ്യപ്രകാരം കമൽ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ഡിഎംകെയ്‌ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുകയുമായിരുന്നു.
ഡിഎംകെയുടെ ആറ് രാജ്യസഭാ എംപിമാരുടെ കാലാവധി ജൂണിൽ അവസാനിക്കും .നിയമസഭയിലെ അംഗബലം പ്രകാരം നിലവിൽ നാല് പേരെ ഡിഎംകെയ്‌ക്ക് രാജ്യസഭയിലേക്ക് ജയിപ്പിച്ചെടുക്കാനാകും.









0 comments