16 വയസുകാരിയെ ബലാത്സംഗം ചെയ്ത് വീഡിയോ പകർത്തി; പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ

പ്രതീകാത്മകചിത്രം
ഹോഷിയാർപൂർ : പഞ്ചാബിൽ 16 വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം വീഡിയോ റെക്കോർഡ് ചെയ്യുകയും അതുപയോഗിച്ച് ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്ത കേസിലാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സ്വകാര്യ അക്കാദമിയിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയുടെ സീനിയറായി പഠിച്ച വ്യക്തിയാണ് പ്രതി. കഴിഞ്ഞ വർഷം സമൂഹമാധ്യമം വഴിയാണ് ഇരുവരും പരിചയത്തിലായത്. അക്കാദമിക്ക് സമീപം വെച്ച് പ്രതി പലപ്പോഴും പെൺകുട്ടിയെ കാണുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 15ന് പ്രതി പെൺകുട്ടിയെ തന്റെ മുത്തശ്ശിയുടേതാണെന്ന് പറഞ്ഞ് ഒരു വീട്ടിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയും ചെയ്തു. പെൺകുട്ടിയുടെ വീഡിയോ പകർത്തിയതായും ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ഭീഷണി തുടർന്നതോടെ പെൺകുട്ടി വിവരം അമ്മയോട് പറയുകയായിരുന്നു. തുടർന്ന് ഇവർ നൽകിയ പരാതിയിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.










0 comments