സഹപ്രവർത്തകരുടെ സ്‌മരണയിൽ കേളി ചെസ്, ക്യാരംസ് ടൂർണമെന്റ്

റിയാദ് : കേളി കലാസാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും റൗദ ഏരിയ സെക്രട്ടറിയുമായിരുന്ന അബ്ദുൾ അസീസിന്റെയും ഏരിയ ട്രഷറർ ജോയ് എബ്രഹാമിന്റെയും സ്മരണാർഥം റൗദ ഏരിയ കായിക വിഭാഗം ചെസ്, ക്യാരംസ് ടൂർണമെന്റ് സംഘടിപ്പിച്ചു. റൗദ, നഹ്ദ പ്രദേശങ്ങളിലെ മത്സരാർഥികളെ പങ്കെടുപ്പിച്ച് നഹ്ദ അൽ ദീവാനിയ ഇസ്തിറാഹയിലായിരുന്നു ടൂർണമെന്റ്. കേളി രക്ഷാധികാരി കമ്മിറ്റിയംഗം ജോസഫ് ഷാജി ഉദ്ഘാടനംചെയ്തു. ഏരിയ പ്രസിഡന്റ് പി പി സലിം അധ്യക്ഷനായി.
ചെസ് മത്സരത്തിൽ മുഹമ്മദ് അബ-്‌ദുൾ ഹഖ് ഒന്നാംസ്ഥാനവും ഷബി അബ്ദുൾ സലാം രണ്ടാംസ്ഥാനവും നേടി. ക്യാരംസ് ടൂർണമെന്റിൽ ഷംസീർ–ലത്തീഫ് സഖ്യം ജേതാക്കളായി. നൗഷിഫ്–നാസർ എന്നിവർ നയിച്ച ടീമിനാണ് രണ്ടാംസ്ഥാനം. വിജയികൾക്ക് മെമന്റോകളും ക്യാഷ് പ്രൈസുകളും വിതരണം ചെയ്തു. തുടർന്ന് ഏരിയ അംഗങ്ങൾക്കായി നീന്തൽ പരിശീലനവും സംഘടിപ്പിച്ചു.
സമാപന സമ്മേളനം കേളി രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് ഉദ്ഘാടനംചെയ്തു. കേളി ആക്ടിങ് സെക്രട്ടറി രജീഷ് പിണറായി, ആക്ടിങ് പ്രസിഡന്റ് രാമകൃഷ്ണൻ ധനുവച്ചപുരം, കേന്ദ്ര ഏരിയ ഭാരവാഹികൾ എന്നിവർ സംസാരിച്ചു. ഷമീം മേലത്തിൽ, ലത്തീഫ്, ജോമോൻ സ്റ്റീഫൻ, ഇസ്മയിൽ, ജോസഫ് മത്തായി തുടങ്ങിയവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി കെ കെ ഷാജി സ്വാഗതവും പ്രോഗ്രാം കോഓർഡിനേറ്റർ ഷാനു ഭാസ്‌കർ നന്ദിയും പറഞ്ഞു.









0 comments