ad
Deshabhimani

ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; വ്യാജ അശ്ലീല ആപ്പുകൾ വഴി സാമ്പത്തിക തട്ടിപ്പ്: ജാഗ്രതാ നിർദേശം

േമോസ

AI പ്രതീകാത്മക ചിത്രം / Gemini

വെബ് ഡെസ്ക്

Published on Sep 01, 2026, 12:10 PM | 2 min read

ന്യൂഡൽഹി: ആൻഡ്രോയിഡ് ഫോണുകളിൽ അശ്ലീല ആപ്പുകളുടെ മറവിൽ പണം തട്ടിയെടുക്കുന്ന പുതിയ തരം സൈബർ തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങൾ വഴിയാണ് ഉപയോക്താക്കളെ അശ്ലീല വെബ്‌സൈറ്റുകളിലേക്ക് ആകർഷിക്കുന്നത്. 'Night Play', 'Reloop', 'Kyss', 'Vimo', 'Rivo', 'Nexo', 'Vixa' തുടങ്ങിയ പേരുകളിലാണ് ഈ വ്യാജ ആപ്പുകൾ പ്രചരിക്കുന്നത്.


ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ എത്തുമ്പോൾ വ്യാജ ആപ്പുകളുടെ APK ഫയലുകൾ ഫോണിലേക്ക് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടും. ഉപയോക്താക്കൾ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഉടൻതന്നെ, ഫോണിന്റെ Accessibility Permissions ഈ ആപ്പുകൾ കൈക്കലാക്കുന്നു. ഇത് വഴി ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റ് മാൽവെയറുകൾ ഫോണിലേക്ക് ഇൻസ്റ്റാൾ ചെയ്യാനും ഫോണിന്റെ പൂർണ നിയന്ത്രണം കൈക്കലാക്കാനും ഇവർക്ക് സാധിക്കുന്നു. അതിനോടൊപ്പം ഫോൺ സെറ്റിംഗ്സിൽ പോയി ആപ്പ് അൺഇൻസ്റ്റാൾ ചെയ്യാൻ ശ്രമിച്ചാൽ അത് തടയുന്ന രീതിയിലാണ് ഇതിന്റെ കോഡിംഗ്.


കൂടാതെ ഫോണിൽ സ്വയം വ്യാജ VPN ഇൻസ്റ്റാൾ ചെയ്ത് നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫോൺ ട്രാഫിക് വഴിതിരിച്ചുവിടാനും ഇതിന് കഴിയും. OTP, PIN, പാസ്‌വേഡ്, CVV, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ യാതൊരു കാരണവശാലും ആരുമായും പങ്കുവെക്കരുതെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ, ഫോണുകളിൽ Two-Factor Authentication സജ്ജമാക്കുക, സിസ്റ്റം അപ്‌ഡേറ്റുകൾ കൃത്യമായി ചെയ്യുക എന്ന നിർദേശവുമുണ്ട്.


ഗൂഗിൾ പ്ലേ സ്റ്റോർ പോലെയുള്ള ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. അജ്ഞാത ലിങ്കുകളിൽ നിന്ന് APK ഫയലുകൾ ഡൗൺലോഡ് ചെയ്യരുത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഭാഗമായ നാഷണൽ സൈബർ ക്രൈം ത്രെറ്റ് അനലിറ്റിക്സ് യൂണിറ്റ് ആണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്.


വ്യാജ കോളുകളിൽ വീഴരുത്: പോലീസ് ഉദ്യോഗസ്ഥർ, ബാങ്ക് അധികൃതർ, കൊറിയർ ഏജന്റുമാർ, കസ്റ്റമർ കെയർ പ്രതിനിധികൾ എന്ന വ്യാജേന വരുന്ന ഭീഷണി സന്ദേശങ്ങളോ കോളുകളോ വിശ്വസിച്ച് പണം അയക്കരുത്. സൈബർ തട്ടിപ്പിന് ഇരയായാൽ ഉടൻ തന്നെ 1930 എന്ന ദേശീയ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറിലോ, cybercrime.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പരാതി രജിസ്റ്റർ ചെയ്യുക. വേഗത്തിൽ പരാതി നൽകുന്നത് വഴി നഷ്ടപ്പെട്ട തുക ബ്ലോക്ക് ചെയ്യാനും തിരികെ ലഭിക്കാനുമുള്ള സാധ്യത വർധിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home