പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

അഭിമുഖം
വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (മെക്കാനിക്ക് ഓട്ടോ ബോഡി പെയിന്റിംഗ്) (കാറ്റഗറി നമ്പർ 320/2024) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം സെപ്തംബർ 3, 18 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ9 വിഭാഗവുമായി ബന്ധപ്പെടണം (0471 2546446).
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (കാറ്റഗറി നമ്പർ 24/2025) തസ്തികയിലേക്ക് സെപ്തംബർ 9, 10, 11, 23, 24, 25 തീയതികളിൽ പിഎസ്‍സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് 0495 2371971 എന്ന നമ്പറിൽ ബന്ധപ്പെടണം.
കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ (കാറ്റഗറി നമ്പർ 595/2024) തസ്തികയിലേക്ക് സെപ്തംബർ 9, 10, 11 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും.
കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ അനലിസ്റ്റ് (പാർട്ട് 1 ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 244/2024) തസ്തികയിലേക്ക് സെപ്തംബർ 9, 10, 11 തീയതികളിൽ രാവിലെ 8ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).
കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ (മാത്തമാറ്റിക്സ്) (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 219/2025) തസ്തികയിലേക്ക് സെപ്തംബർ 9ന് രാവിലെ 8ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധനയും അഭിമുഖവും നടത്തും.
ആരോഗ്യ വകുപ്പിൽ ജൂനിയർ സയന്റിഫിക് ഓഫീസർ (കാറ്റഗറി നമ്പർ 422/2024) തസ്തികയിലേക്ക് സെപ്തംബർ 9 മുതൽ 11 വരെ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ1സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546325). ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടി
വയനാട് ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ഫോറസ്റ്റ് വാച്ചർ (വനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന പുരുഷൻമാരായ പട്ടികവർഗ്ഗ ആദിവാസികൾക്ക് വേണ്ടിയുള്ള പ്രത്യേക നിയമനം) (കാറ്റഗറി നമ്പർ 97/2026) തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി സെപ്തംബർ 30 വരെ നീട്ടി.
പ്രമാണപരിശോധന
കേരള വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി) ജൂനിയർ (കാറ്റഗറി നമ്പർ 445/2025) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് സെപ്തംബർ 3 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ജിആർ2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).
ഒഎംആർ പരീക്ഷ
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പർ 746/2025, 747/2025) തസ്തികയിലേക്ക് സെപ്തംബർ 9 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
അർഹതാ നിർണയ പരീക്ഷ
കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെയും കേരള ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെയും താഴ്ന്ന വിഭാഗം തസ്തികകളിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും ഉദ്യോഗക്കയറ്റം വഴി ലോവർ ഡിവിഷൻ ക്ലാർക്ക് (കാറ്റഗറി നമ്പർ 05/2025, 438/2025) ആയി നിയമനം നടത്തുന്നതിനുള്ള അർഹതാ നിർണയ പൊതുപരീക്ഷ സെപ്തംബർ 9 ന് രാവിലെ 8.30 മുതൽ 11.15 വരെ പിഎസ്‍സിയുടെ തിരുവനന്തപുരം, എറണാകുളം ഓൺലൈൻ പരീക്ഷാ സെന്ററുകളിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ, സിലബസ് എന്നിവ വെബ്സൈറ്റിൽ ലഭിക്കും.










0 comments