ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ! ദക്ഷിണ റെയിൽവേയിൽ അപ്രന്റിസ് ഒഴിവുകൾ

ചെന്നൈ: ദക്ഷിണ റെയിൽവേയിൽ തൊഴിലവസരം. വിവിധ അപ്രന്റിസ് ഒഴിവുകളിലേക്കായി ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. നിരവധി ഡിവിഷനുകളിലും വർക്ക്ഷോപ്പുകളിലുമായി 4,471 ആക്ട് അപ്രന്റിസ് ഒഴിവുകളാണുള്ളത്. അപേക്ഷകൾ സെപ്റ്റംബർ 27 വൈകുന്നേരം അഞ്ച് മണിവരെ ഓൺലൈനായി സമർപ്പിക്കാം.
രേഖാ പരിശോധന താൽക്കാലികമായി ഒക്ടോബർ 15-ന് നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾക്ക് സതേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. എഴുത്തുപരീക്ഷയില്ലാത്തതിനാൽ പത്താം ക്ലാസ്/ഐടിഐ മാർക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ്.
ആകെ ഒഴിവുകളിൽ 163 എണ്ണം ഫ്രഷേഴ്സിനും 4,308 എണ്ണം എക്സ്-ഐടിഐ ഉദ്യോഗാർഥികൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. 100 രൂപയാണ് പരീക്ഷാഫീസ്. എസ് സി, എസ്ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർക്ക് ഫീസില്ല. അപ്രന്റിസ് പരിശീലനം പൂർത്തിയാക്കുന്നത് റെയിൽവേയിൽ സ്ഥിരനിയമനത്തിനുള്ള ഉറപ്പ് നൽകുന്നില്ലെന്ന് റെയിൽവേ വ്യക്തമാക്കി. 1961-ലെ അപ്രന്റിസ് ആക്ട് പ്രകാരമാണ് നിയമനം.
സ്റ്റൈപ്പൻഡ്
പത്താം ക്ലാസ് പൂർത്തിയാക്കിയ ഫ്രഷേഴ്സിന്: മാസം ₹8,200
പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ഫ്രഷേഴ്സിന്: മാസം ₹9,600
എക്സ്-ഐടിഐ വിഭാഗത്തിന്: മാസം ₹9,600










0 comments