പെരിയാറിലേക്ക് വീണ്ടും വ്യാവസായ മാലിന്യമൊഴുക്കി; വലിയ അളവിൽ പത, സാമ്പിളുകൾ ശേഖരിച്ചു

ഏലൂർ/ കൊച്ചി:ഏലൂർ വ്യവസായ മേഖലയിൽ നിന്ന് പെരിയാറിലേക്ക് മാലിന്യമൊഴുക്കി. രാവിലെ ഏഴുമണിക്കാണ് നാട്ടുകാർ പുഴയിൽ പത കണ്ടത്. കുടിവെള്ള പദ്ധതിക്ക് കൂടി ആശ്രയിക്കുന്ന പുഴയിലാണ് മാലിന്യം തള്ളുന്നത്. പെരിയാറിൻ്റെ ഇരുകരകളിലും തഴച്ചു വളർന്ന വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം ഒഴുകിപ്പരക്കുന്നത് ഇതാദ്യമല്ലെന്ന് നാട്ടുകാര് പറഞ്ഞു.
ഏലൂർ പാതാളം ബിനാനിപുരം മേഖലകളിലാണ് ഇന്ന് രാവിലെ പത കണ്ടത്. കുടിവെള്ള പദ്ധതികൾക്ക് വ്യാപകമായി ആശ്രയിക്കുന്ന പെരിയാറിലാണ് ഈ മാലിന്യക്കാഴ്ച.24 മണിക്കൂറും നിരീക്ഷണത്തിന് മലിനീകരണ നിയന്ത്രണ ബോർഡിൻറെ സംവിധാനം ഉണ്ടായിരിക്കെയാണ് മാലിന്യം തള്ളൽ.
ഇവിടെ നിന്ന് തള്ളിയ മാലിന്യമെങ്കിൽ അനിമൽ ഫാറ്റിൻറെ സാന്നിധ്യം മാലിന്യത്തിലുണ്ടാകണം. ഇതടക്കം പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്ന് മലിനീകരണ നിയന്ത്രണ ബോഡ് അറിയിച്ചു. തുടർ നടപടി പരിശോധന ഫലത്തിന് ശേഷമാകും.









0 comments