വാങ്കൻ ഷോട്ടോകാൻ കരാട്ടെ പ്രഥമ ബെൽറ്റ് ഗ്രേഡിങ് പരീക്ഷ

സലാല : വാങ്കൻ ഷോട്ടോകാൻ കരാട്ടെ ഇന്റർനാഷണൽ സലാല ബ്രാഞ്ചിന്റെ പ്രഥമ ബെൽറ്റ് ഗ്രേഡിങ് പരീക്ഷ വെള്ളിയാഴ്ച സലാലയിലെ അക്കാദമി അങ്കണത്തിൽ നടന്നു. ഡബ്ല്യുഎസ്കെഐ സ്ഥാപകനും എട്ടാം ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവുമായ ഡോ. ഷിഹാൻ അബ്ദുൽ റഷീദ്, ഡെപ്യൂട്ടി ചീഫും ഏഴാം ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവുമായ ഡോ. ഷിഹാൻ താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.
ഒന്നാം ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാക്കളായ സെൻസെയ് കണ്ണൻ, സെൻസെയ് മഹാലക്ഷ്മി എന്നിവരും സലാല ബ്രാഞ്ച് ഇൻസ്ട്രക-്‌ടർ മനിഷ് റാമിയും ഗ്രേഡിങ് മത്സരങ്ങൾക്ക് മേൽനോട്ടം വഹിച്ചു.
രണ്ടാം ഡാൻ ബ്ലാക്ക് ബെൽറ്റ് ജേതാവായ സെൻസെയ് ജാവേദ് ഹറൂണിന് രണ്ടാം ഡാൻ ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും സമ്മാനിച്ചു. 35ൽ അധികം വിദ്യാർത്ഥികളാണ് പരീക്ഷയിൽ പങ്കെടുത്തത്. മുഴുവൻ വിദ്യാർത്ഥികളും ഉയർന്ന മാർക്കോടെ പരീക്ഷ വിജയിച്ചതായി സംഘാടകർ അറിയിച്ചു.
വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കുള്ള ബെൽറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ അടുത്ത 15 ദിവസത്തിനകം പ്രത്യേകമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ വിതരണം ചെയ്യുന്നതായിരിക്കും. കുട്ടികളിൽ ആത്മവിശ്വാസവും കായികക്ഷമതയും വളർത്തുന്നതിനും കരാട്ടെ അഭ്യസത്തിൽ ഉയർന്ന നിലവാരം പുലർത്തുന്നതിനും ഇത്തരം ഗ്രേഡിംഗ് പ്രോഗ്രാമുകൾ സഹായകരമാകുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.









0 comments