ad
Deshabhimani

വന്ദേമാതരം അടിച്ചേൽപ്പിക്കുന്നതിനെതിരെ നാഗാലാൻഡിൽ വിദ്യാര്‍ഥികളുടെ നിയമസഭാ മാര്‍ച്ച്

naga sf
വെബ് ഡെസ്ക്

Published on Sep 01, 2026, 01:09 PM | 1 min read

കൊഹിമ: വന്ദേമാതരം അടിച്ചേൽപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ നാഗാ സ്റ്റുഡൻസ് ഫെഡറേഷൻ നിയമസഭാ മാര്‍ച്ച് നടത്തി. ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം മുഴുവനായി ആലപിക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്നും നിര്‍ദ്ദേശം തള്ളിക്കളയണമെന്നും വിദ്യാര്‍ഥികൾ ആവശ്യപ്പെട്ടു.

നിയമസഭയുടെ മൺസൂൺ സെഷൻ ആരംഭിച്ച ആദ്യ ദിനത്തിലാണ് നാഗാ സ്റ്റുഡന്റ്സ് ഫെഡറേഷൻ പ്രതിഷേധവുമായി എത്തിയത്. നാഗാ സോളിഡാരിറ്റി പാർക്കിൽ നിന്ന് നിയമസഭയിലേക്ക് പ്രകടനമായി എത്തി. വന്ദേമാതരം അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എൻഎസ്എഫ് പ്രസിഡന്റ് എംതെയ്സുഡിംഗ് പറഞ്ഞു.


പ്രതിഷേധം രാജ്യത്തെയോ ദേശീയ ഗാനത്തെയും അപമാനിക്കാനല്ല. ഇതോടൊപ്പം ജനങ്ങളുടെ അവകാശവും വിശ്വാസ ആചാരങ്ങളും സംരക്ഷിക്കാൻ കൂടിയാണ് എന്നും വ്യക്തമാക്കി. ഔദ്യോഗിക ചടങ്ങുകളിൽ ഇത്തരത്തിൽ നിര്‍ബന്ധം അടിച്ചേൽപ്പിക്കുന്നതിന് എതിരെ നിയമസഭയിൽ പ്രമേയം പാസാക്കണമെന്നും വിദ്യാര്‍ഥികൾ ആവശ്യപ്പെട്ടു.


ആവശ്യം അംഗീകരിക്കുന്നത് വരെ നിയമസഭാ കവാടത്തിൽ പ്രതിഷേധം തുടരും. വ്യാഴാഴ്ചയാണ് സഭാ സമ്മേളനം സമാപിക്കുക. ഇതിന് മുൻപ് പ്രമേയം പാസാക്കണമെന്നാണ് ആവശ്യം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home