വജ്ര വ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ

ന്യൂഡൽഹി : പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ പ്രതിയായ വജ്ര വ്യാപാരി മെഹുൽ ചോക്സി അറസ്റ്റിൽ. ബെൽജിയത്തിൽ നിന്നാണ് ഇയാൾ പിടിയിലായത്. രാജ്യത്തെ ബാങ്കിങ് മേഖലയെ മുഴുവൻ പിടിച്ചുകുലുക്കിയ കോടികളുടെ പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ പ്രധാന പ്രതികളിലൊരാളായ ചോക്സി തട്ടിപ്പ് പുറത്തുവരുന്നതിനു മുമ്പ് രാജ്യം വിട്ടിരുന്നു. ചോക്സിയെ കൈമാറാൻ ഇന്ത്യ ബെൽജിയത്തോട് ആവശ്യപ്പെട്ടിരുന്നു. 13,850 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണ് മെഹുൽ ചോക്സിയും അനന്തരവൻ നീരവ് മോദിയും. 2018 മുതൽ ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയായിരുന്നു. ബെൽജിയത്തിൽ നിന്ന് ക്യൂബയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായതെന്നാണ് വിവരം.









0 comments