ad
Deshabhimani

മാർക്ക് വാഗ്ദാനം; മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ

doctor arrest

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 17, 2026, 06:59 AM | 1 min read

ചെന്നൈ: പരീക്ഷയിൽ വിജയിപ്പിക്കാമെന്ന വ്യാജ വാഗ്ദാനം നൽകി മെഡിക്കൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടറെ ഊട്ടി വനിതാ പൊലീസ് അറസ്റ്റ് ചെയ്തു. നീലഗിരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ എമർജൻസി വാർഡിൽ ജോലി ചെയ്തിരുന്ന ഡോ. ഓം പ്രകാശാണ് പിടിയിലായത്.


സർവകലാശാല അധികൃതരുമായി സ്വാധീനം ഉപയോഗിച്ച് കൂടുതൽ മാർക്ക് ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ വിദ്യാർഥിനിയെ സമീപിച്ചതെന്ന് പരാതിയിൽ പറയുന്നു. തുടർന്ന് സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുകൊണ്ടുപോയി മദ്യം നൽകി പീഡിപ്പിച്ചുവെന്നാണ് വിദ്യാർഥിനിയുടെ ആരോപണം.


ഹോട്ടൽ മുറിയിൽ ഇരുവരും തമ്മിലുണ്ടായ തർക്കം ശ്രദ്ധയിൽപ്പെട്ട ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. പ്രതിയായ ഓം പ്രകാശ് രണ്ട് വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും നിലവിൽ ആരുമായും താമസിക്കുന്നില്ലെന്ന് പൊലീസ് അറിയിച്ചു.ഇതുപോലെ മറ്റ് വിദ്യാർഥിനികളെയും ഇയാൾ മുൻപ് കെണിയിൽ പെടുത്തിയിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷണം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home