print edition തെലങ്കാനയിൽ 23,000 സ്‌കൂളുകൾ പൂട്ടുന്നതിനെതിരെ വ്യാപക വിമർശനം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തെലങ്കാനയിൽ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടാനുള്ള കോൺഗ്രസ് സർക്കാർ തീരുമാനത്തിനെതിരെ വിമർശം ശക്തം. സർക്കാർ സ്‌കൂളുകളുടെ എണ്ണം 27,000ൽ നിന്ന് 4,000 ആയി ചുരുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനം. കുട്ടികളുടെ എണ്ണം കുറവാണെന്ന പേരിലാണ് നടപടി. വിഷയത്തിൽ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ പ്രതിഷേധത്തിലുമാണ്. പൊതുവിദ്യാഭ്യാസത്തെ ദുർബലപ്പെടുത്തുന്ന ഈ തീരുമാനം കോർപറേറ്റ്, സ്വകാര്യ സ്‌കളുകളെ സഹായിക്കുന്നതിനാണ്.
വിദ്യാർഥികളുടെ ഭാവി വെച്ചാണ് സർക്കാർ കളിക്കുന്നതെന്നും എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റി പറഞ്ഞു. തെലങ്കാനയിലെ പ്രതിപക്ഷ പാർടിയായ ബിആർഎസ് കോൺഗ്രസ് സർക്കാരിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ‘തുഗ്ലക് രേവന്ത് സർക്കാർ’ 23,000 സ്‌കൂളുകൾ പൂട്ടുന്നുവെന്നാണ് പ്രശ്‌നത്തെ ബിആർഎസ് വിശേഷിപ്പിച്ചത്. കോൺഗ്രസ് സർക്കാർ അധികാരത്തിലെത്തി ഒരുവർഷത്തിനുള്ളിൽ ഏകദേശം മൂന്നുലക്ഷത്തോളം വിദ്യാർഥികളാണ് സർക്കാർ സ്‌കൂളുകളിൽനിന്ന് കൊഴിഞ്ഞുപോയത്. അതേസമയം സ്വകാര്യ സ്കൂളുകളിൽ ആറ് ലക്ഷത്തോളം വിദ്യാർഥികളുടെ വർധനയുമുണ്ടായി.










0 comments