ad
Deshabhimani

വേലിക്കകത്തെ വീട്ടിലേക്ക്‌ 
ചിരിതൂകി ‘വി എസ്‌ വരും’

ഉണ്ണി കാനായി നിർമിക്കുന്ന വി എസിന്റെ ശിൽപം മകൻ 
വി എ അരുൺകുമാർ കാണാൻ എത്തിയപ്പോൾ

ഉണ്ണി കാനായി നിർമിക്കുന്ന വി എസിന്റെ ശിൽപം മകൻ 
വി എ അരുൺകുമാർ കാണാൻ എത്തിയപ്പോൾ

വെബ് ഡെസ്ക്

Published on Jul 19, 2026, 01:40 AM | 1 min read

ആലപ്പുഴ ​
പുന്നപ്ര വയലാർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻെറ ഒന്നാം ചരമവാർഷികദിനത്തിൽ പുന്നപ്രയിലെ വീട്ടിൽ സ്ഥാപിക്കാൻ വി എസിന്റെ ശിൽപ്പമൊരുങ്ങുന്നു. ഉണ്ണി കാനായിയാണ്‌ ശിൽപി. കണ്ണൂർ പയ്യന്നൂരിൽ ഉണ്ണി കാനായിയുടെ പണിപ്പുരയിലാണ് മൂന്നരയടി ഉയരത്തിൽ ഫൈബർ ഗ്ലാസിൽ വെങ്കലനിറം പൂശിയ അർധകായ ശിൽപം. ചിരിതൂകി ആളുകളെ കണ്ണടയിലൂടെ നോക്കുന്ന രീതിയിലാണ് ശിൽപം തയ്യാറാക്കുന്നത്. നിർമാണം അവസാനഘട്ടത്തിലാണ്‌. വി എസിന്റെ മകൻ വി എ അരുൺകുമാറിന്റെ നിർദേശ പ്രകാരമാണ് ഉണ്ണി കാനായി ശിൽപം ഒരുക്കുന്നത്. അരുൺ കുമാർ പണിപ്പുരയിലെത്തി കളിമണ്ണിൽ നിർമിച്ച ശിൽപം വിലയിരുത്തി നിർദേശങ്ങൾ നൽകി. വി എസിന്റെ ഒന്നാം ചരമവാർഷിക ദിനമായ 21ന് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ ശിൽപം സ്ഥാപിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home