ad
Deshabhimani

രക്തസാക്ഷി എം എ അഷ്‌റഫിനെ അനുസ്മരിച്ച് നാട്

എം എ അഷ്റഫ് അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 19, 2026, 01:43 AM | 1 min read

അഞ്ചൽ

എം എ അഷ്‌റഫ് രക്തസാക്ഷിദിന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനംചെയ്തു. വലതുപക്ഷ -വർഗീയശക്തികൾ മതനിരപേക്ഷ നിലപാടുകളെ ഭയക്കുന്നു എന്ന്‌ പി ജയരാജൻ പറഞ്ഞു. കോൺഗ്രസും മുസ്ലിംലീഗും അടങ്ങുന്ന വർഗീയശക്തികൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയം നേടിയത് വർഗീയതയുടെ കൂട്ടുകെട്ടിലാണ്. കഴിഞ്ഞ 10വർഷം ഭരിച്ച എൽഡിഎഫ് സർക്കാർ അടിസ്ഥാനസൗകര്യ വികസനത്തിനായി ഒരുലക്ഷം കോടിയിൽ അധികം രൂപയുടെ വികസനം നടത്തി. എന്നിട്ടും പരാജയപ്പെട്ടു. ചരിത്രത്തിൽ ആദ്യമായി ബിജെപി മൂന്ന് സീറ്റ് നേടി. ഹിന്ദുത്വവുമായുള്ള കോൺഗ്രസ്‌, മുസ്ലിംലീഗ് കൂട്ടുകെട്ടാണ്‌ യുഡിഎഫിനെ ഭരണത്തിൽ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി പ്രസിഡന്റ് ആർ ഷാജു അധ്യക്ഷനായി. സെക്രട്ടറി ഷിബു ക്ലാവോട് സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, ജില്ലാ സെക്രട്ടറിയറ്റ്‌അംഗം ജോർജ് മാത്യൂ, ജില്ലാ കമ്മിറ്റി അംഗം എസ് ബിജു, അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, ഏരിയ കമ്മിറ്റി അംഗം പി അനിൽകുമാർ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി ആര്‍ ശ്രീനാഥ്, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. രഞ്ജു സുരേഷ്, കർഷകസംഘം സംസ്ഥാന കമ്മിറ്റി അംഗം വി എസ് സതീഷ് തുടങ്ങിയവർ പങ്കെടുത്തു. ചെങ്കടലായി അനുസ്മരണ റാലി അഞ്ചൽ തടിക്കാടിനെ ചെങ്കടലാക്കി എം എ അഷ്റഫ് അനുസ്മരണ റാലി. മാർക്കറ്റ് ജങ്ഷനിൽനിന്ന് ആരംഭിച്ച റാലി സമ്മേളന നഗറിൽ സമാപിച്ചു. സിപിഐ എം അഞ്ചൽ ഏരിയ സെക്രട്ടറി ഡി വിശ്വസേനൻ, ജില്ലാ കമ്മിറ്റി അംഗം കെ ബാബുപണിക്കർ, പഞ്ചായത്ത് പ്രസിഡന്റുമാരായ ആതിര പ്രവീൺ, ആനന്ദ്, പി കെ രാജിമോൾ, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് രഞ്ജു സുരേഷ്, വി എസ് സതീഷ്, ജി പ്രമോദ്, ഗോപൻ, പി അനിൽകുമാർ, ബി രാജീവ്, ആർ ഷാജു, ഷിബു ക്ലാവോട്, ആർ രാജീവ്, സജാദ് എന്നിവർ നേതൃത്വം നൽകി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home