print edition ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിൽ 12,000 പേര്‍ പുറത്ത്

മുംബൈ: പ്രമുഖ അമേരിക്കൻ ഐടി കമ്പനിയായ ഒറാക്കിളിൽ കൂട്ടപ്പിരിച്ചുവിടൽ. ഇന്ത്യയിൽ 12000 പേരെ ഉള്‍പ്പെടെ ആഗോളതലത്തിൽ മുപ്പതിനായിരത്തോളം ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഒരു മാസത്തിനുള്ളിൽ മറ്റൊരു കൂട്ടിപ്പിരിച്ചുവിടലിനുകൂടി നീക്കമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പിരിച്ചുവിടപ്പെട്ടവരുള്‍പ്പെടെ 30,000 ജീവനക്കാരാണ് ഒറാക്കിളിന് ഇന്ത്യയിലുള്ളത്.
രാവിലെ ആറോടെ അയച്ച ഇമെയിൽ സന്ദേശത്തിലൂടെയാണ് പിരിച്ചുവിട്ടതായി അറിയിച്ചതെന്ന് ജീവനക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിര്‍മിതബുദ്ധി സാങ്കേതികവിദ്യയിലേക്ക് കൂടുതല്‍ ചുവടുമാറ്റം നടത്തുന്നതിന്റെ കൂടി ഭാഗമായാണ് പിരിച്ചുവിടൽ. ആഗോള സാമ്പത്തിക മാന്ദ്യം, നിര്‍മിത ബുദ്ധ സാങ്കേതികവിദ്യയുടെ വളർച്ച, കമ്പനികളുടെ ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി ടിസിഎസ്, ഇൻഫോസിസ് അടക്കമുള്ള ഇന്ത്യൻ ഐടി കമ്പനികളും കൂട്ടിപ്പിരിച്ചുവിടലുകള്‍ നടത്തിയിരുന്നു.










0 comments