മുൻ പ്രവാസി നാട്ടിൽ നിര്യാതനായി

സലാല : ദീർഘകാലം സലാലയിൽ പ്രവാസിയായിരുന്ന മലയാളി നാട്ടിൽ അന്തരിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ചെറുതന സ്വദേശി കോടംപ്പള്ളിയിൽ നിസാർ ഇബ്രാഹിം കുട്ടി (65) യാണ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചത്. ഭാര്യ: ഷീജ, മക്കൾ: ഫാത്തിമ, സമീറ, മുഹ്സിന. ദീർഘകാലം സലാല ചൗക്കിൽ ഉള്ള സാനിയോ ഇലക്ട്രോണിക്ക് കടയിൽ ജോലി ചെയ്തിരുന്നു.









0 comments