പിഎസ്സി; സർട്ടിഫിക്കറ്റ് പരിശോധനയും ഒഎംആർ പരീക്ഷയും

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ ഒഎംആർ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തുന്നു.
പ്രമാണ പരിശോധന
ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 537/2025) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 2നും അസിസ്റ്റന്റ് എഞ്ചിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 538/2025 ജലസേചന വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ടുള്ള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 3 നും പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി ആർ 3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281)
പൊതുമരാമത്ത് വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനിയർ (സിവിൽ) (കാറ്റഗറി നമ്പർ 878/2025 പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരിൽ നിന്നും നേരിട്ടുള്ള നിയമനം) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവർക്ക് നവംബർ 3 ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജി ആർ 3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281)
കേരള പോർട്ട്സ് സർവീസിൽ (ഹൈഡ്രോഗ്രാഫിക് സർവേ വിംഗ്) അസിസ്റ്റന്റ് എഞ്ചിനിയർ (മെക്കാനിക്കൽ) (കാറ്റഗറി നമ്പർ 539/2025) തസ്തികയുടെ ചുരുക്കപ്പട്ടികയുലുൾപ്പെട്ടവർക്ക് നവംബർ 2ന് പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ 3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281)
ഒഎംആർ പരീക്ഷ
കേരള ഡ്രഗ്ഗ്സ് കൺട്രോൾ വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 615/2025) തസ്തികയിലേക്ക് നവംബർ 4ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ അസിസ്റ്റന്റ് എഞ്ചിനിയർ (സോയിൽ കൺസർവേഷൻ) (കാറ്റഗറി നമ്പർ 696/2025) തസ്തികയിലേക്ക് നവംബർ 6ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.
അഭിമുഖം
കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ജ്യോഗ്രഫി (കാറ്റഗറി നമ്പർ 718/2025) തസ്തികയിലേക്ക് നവംബർ 4, 5, 6 തീയതികളിൽ പിഎസ്സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് ജിആർ5 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
എൻഡ്യൂറൻസ് ടെസ്റ്റ്
കണ്ണൂർ ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 432/2025 ഹിന്ദു നാടാർ) തസ്തികയിലേക്കും ഇടുക്കി ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 434/2025 എൽസി/എഐ, കാറ്റഗറി നമ്പർ 435/2025 മുസ്ലീം) തസ്തികയിലേക്കും നവംബർ 3ന് പാലക്കാട് ജില്ലയിലെ മലമ്പുഴ പുല്ലാൻകുന്ന് റോക്ക് ഗാർഡന് സമീപമുള്ള വാളയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസ് എന്ന വേദിയിൽ വച്ച് എൻഡ്യൂറൻസ് ടെസ്റ്റ് നടത്തും.
അർഹതാ നിർണയ പരീക്ഷാ ഫലം
കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിലെയും കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡിലെയും താഴ്ന്ന വിഭാഗം തസ്തികയിൽ ജോലി ചെയ്യുന്ന ജീവനക്കാരിൽ നിന്നും ഉദ്യോഗക്കയറ്റം വഴി ലോവർ ഡിവിഷൻ ക്ലർക്ക് (കാറ്റഗറി നമ്പർ 005/2025, 438/2025) ആയി നിയമനം നടത്തുന്നതിനുള്ള അർഹതാ നിർണ്ണയ പരീക്ഷയുടെ സാധ്യതാ പട്ടിക കമീഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.









0 comments