Deshabhimani

ജഡേജയ്ക്ക് ടെസ്റ്റ് ഓൾറൗണ്ടർ ഒന്നാം സ്ഥാനം നഷ്ടമായി; ദ.ആഫ്രിക്ക താരം മുന്നിൽ

Ravindra Jadeja.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 05:51 PM | 1 min read

ദുബായ്: ഐസിസി ടെസ്റ്റ് ഓൾറൗണ്ടർ പട്ടികയിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയ്ക്ക് തിരിച്ചടി. നാല് വര്‍ഷത്തിലേറെയായി കയ്യടക്കിവെച്ച ടെസ്റ്റ് ഓൾറൗണ്ടർ സ്ഥാനമാണ് താരത്തിന് നഷ്ടമായത്. ദക്ഷിണാഫ്രിക്കൻ താരം മാര്‍കോ യാന്‍സനാണ് ഒന്നാമത്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് യാൻസനെ മുൻനിരയിലെത്തിച്ചത്.


ഗെബെർഹയിൽ നടന്ന രണ്ടാം ടെസ്റ്റിൽ അർധസെഞ്ചുറി (85) റൺസ് നേടിയ ഈ ഇടങ്കയ്യൻ പേസർ, ആദ്യ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിരുന്നു. ബൗളര്‍മാരുടെ റാങ്കിങ്ങിലും ഒന്നാമതെത്തി. ബാറ്റർമാരുടെ റാങ്കിംഗിൽ 13 സ്ഥാനങ്ങൾ മെച്ചപ്പെെടുത്തി 56-ാം സ്ഥാനത്തെത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home