Deshabhimani

print edition യുപി എസ്‌ഐആർ ക്രമക്കേട്: വെട്ടിയതില്‍ പരിശോധന

Uttar Pradesh SIR
avatar
എം അഖിൽ

Published on Oct 27, 2026, 01:27 AM | 1 min read

ന്യൂഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന ഉത്തർപ്രദേശിൽ എസ്‌ഐആറിന്‌ ശേഷം വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന്‌ പട്ടികയിലെ മാറ്റങ്ങൾ സൂക്ഷ്‌മ പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കാൻ നിർബന്ധിതരായി തെരഞ്ഞെടുപ്പ്‌ കമീഷൻ. ഏപ്രിൽ 10ന്‌ എസ്‌ഐആർ നടപടികൾ പൂർത്തിയായ ശേഷം പേരുകൾ ചേർക്കാനും ഒഴിവാക്കാനും തിരുത്തലുകൾ വരുത്താനും സമർപ്പിച്ച അപേക്ഷകളാണ്‌ പുനഃപരിശോധിക്കുന്നത്‌.


വോട്ടർപട്ടിക ശുദ്ധീകരിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ നടപടിക്കുശേഷം വീണ്ടും പരിശോധന നടത്തേണ്ടിവരുന്നത് രാജ്യവ്യാപകമായി എസ്‌ഐആറില്‍ വീഴ്ചയുണ്ടായെന്ന പ്രതിപക്ഷ നിലപാടിന് കൂടുതൽ ബലം പകരുന്നു.


യുപി വോട്ടർപട്ടികയിൽ 2025 ഒക്ടോബറിൽ 15.44 കോടി പേരുണ്ടായിരുന്നു. ഇ‍ൗ വർഷം ഏപ്രിൽ 10ന്‌ പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടികയിൽ 13.39 കോടി പേരാണുള്ളത്‌. 2.04 കോടി പേരുകൾ വെട്ടി. ഏപ്രിൽ 10ന്‌ ശേഷം പുതുതായി ചേർത്തവരുടെയും ഒഴിവാക്കിയവരുടെയും കണക്ക്‌ കമീഷൻ പുറത്തുവിട്ടിട്ടില്ല. പിലിഭിത്‌, അസംഗഢ്‌ മണ്ഡലങ്ങളിൽ വോട്ടർപട്ടികയിൽ ഗുരുതര ക്രമക്കേടുണ്ടായത് കമീഷന്റെ നടത്തിയ സൂക്ഷ്‌മ പരിശോധനകളിൽ തെളിഞ്ഞിരുന്നു. 403 മണ്ഡലത്തിലും കംപ്യൂട്ടർ അസിസ്‌റ്റന്റുമാർ മുഖേന സമർപ്പിച്ച ഫോം ആറ്‌ (പുതിയ പേരുകൾ ചേർക്കൽ), ഫോം ഏഴ്‌ (പേരുകൾ നീക്കൽ), ഫോം എട്ട്‌ (വിവരങ്ങൾ തിരുത്തൽ) അപേക്ഷകൾ വീണ്ടു പരിശോധിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചത്.


വിവിധ നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർ പട്ടികകളിൽ വ്യാപക ക്രമക്കേട്‌ പുറത്തുവന്നതോടെ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ തെരഞ്ഞെടുപ്പ്‌ കമീഷന് നടപടി എടുക്കേണ്ടിവന്നിരുന്നു. പിന്നാലെയാണ്‌ സംസ്ഥാന വ്യാപകമായി അപാകം പരിഹരിക്കാൻ നിർബന്ധിതരായത്‌.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home