print edition 6 കോടി വോട്ടർമാരെ പുറത്താക്കിയ എസ്‌ഐആറും പാഠപുസ്‌തകത്തിൽ


സ്വന്തം ലേഖകൻ
Published on Jun 27, 2026, 12:01 AM | 1 min read
ന്യൂഡൽഹി: കോടിക്കണക്കിന് മനുഷ്യരുടെ വോട്ടവകാശം ഇല്ലാതാക്കിയ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധനയെ(എസ്‌ഐആർ) പ്രകീർത്തിച്ച് എൻസിഇആർടി ഒൻപതാം ക്ലാസ് പാഠപുസ് തകം. സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിലാണ് ന്യൂനപക്ഷങ്ങളെ വോട്ടർപ്പട്ടികയിൽ നിന്ന് നീക്കാനുള്ള സംഘപരിവർ പദ്ധതിയായ എസ്‌ഐആർ ഉൾപ്പെട്ടത്. യോഗ്യനായ ഒരാൾപോലും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടില്ലെന്നാണ് പുസ്‌തകത്തിൽ അവകാശപ്പെടുന്നത്.
എന്നാൽ, കേരളം, പശ്ചിമ ബംഗാൾ, തമിഴ്‌നാട്, യുപി തുടങ്ങി രണ്ടാം ഘട്ട എസ്‌ഐആർ പ്രക്രിയ നടന്ന പന്ത്രണ്ടിടങ്ങളിൽ ആകെ വോട്ടർപ്പട്ടികയുടെ 10.2 ശതമാനമാണ് കുറഞ്ഞത്. 51 കോടിയോളം വോട്ടർമാരുണ്ടായിരുന്നത് 45.81 കോടിയായി. അന്തിമ വോട്ടർപ്പട്ടിക പുറത്തിറക്കുന്നതിന് മുൻപ് എതിർപ്പ് ഉന്നയിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ സമയം നൽകിയെന്നും പുസ്‌തകത്തിലുണ്ട്. ഇതും പലയിടത്തും ഫലപ്രദമായി നടന്നിട്ടില്ല.ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായാണ് എൻസിഇആർടി പാഠപുസ്‌തകം പുറത്തിറക്കുന്നത്.
സിന്ധു നദീതട സംസ്‌കാരത്തിന്റെ ശേഷിപ്പായ ‘നൃത്തം ചെയ്യുന്ന പെൺകുട്ടി’ ശിൽപത്തിന് എന്‍സിആര്‍ടി ‘തുണിയുടുപ്പിച്ച്’ അവതരിപ്പിച്ചത് വിവാദമായിരുന്നു. പാഠപുസ്‌തകത്തെ ആർഎസ്‌എസിന്റെ വർഗീയ അജൻഡ നടപ്പാക്കുള്ള ആയുധമാക്കി മാറ്റിയെന്ന് എസ്‌എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം സജി പറഞ്ഞു.











0 comments