ad
Deshabhimani

കർണാടകയിൽ പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലുള്ള ക്ഷേത്ര കിണറ്റിൽ വീണ് ഒമ്പതുവയസ്സുകാരൻ മരിച്ചു

TEMPILE POND

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 20, 2026, 01:14 PM | 1 min read

വിജയനഗര: കർണാടകയിലെ വിജയനഗരയിലുള്ള പുരാവസ്തു വകുപ്പിന്റെ (എഎസ്ഐ) സംരക്ഷണയിലുള്ള കല്ലേശ്വര ക്ഷേത്രത്തിൽ ഒമ്പതു വയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു. വിഷ്ണു വിനോദ് എന്ന കുട്ടിയാണ് ദാരുണമായി മരണപ്പെട്ടത്.


ഞായറാഴ്ച മാതാപിതാക്കൾക്കൊപ്പം ക്ഷേത്രദർശനത്തിനെത്തിയതായിരുന്നു കുട്ടി. ക്ഷേത്രപരിസരത്ത് പന്ത് കളിക്കുന്നതിനിടെ പന്ത് അബദ്ധത്തിൽ തുറന്നുകിടന്ന കിണറ്റിലേക്ക് വീഴുകയായിരുന്നു.


പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽ വഴുതി കുട്ടി കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.


സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ക്ഷേത്രപരിസരത്ത് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.


എഎസ്ഐയുടെ സംരക്ഷണത്തിലുള്ള സ്ഥലമായിട്ടും കിണറിന് ചുറ്റും സുരക്ഷാ വേലികൾ സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. സംഭവത്തിൽ എഎസ്ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home