മാട്രിമോണി വഴി വിവാഹതട്ടിപ്പ്: 21 കാരി വിവാഹം കഴിച്ചത് 12 പേരെ, അറസ്റ്റ്

ലഖ്‌നൗ: വിവാഹ തട്ടിപ്പ് നടത്തി പണവും സ്വർണവും കവർന്ന യുവതി പിടയിൽ. 21 വയസിനിടെ 12 പേരി വിവഹം കഴിച്ച് തട്ടിപ്പ് നടത്തിയ ലക്നൗ സ്വദേശിയായ ഗുൽഷാന റിയാസ് ഖാനാണ് അറസ്റ്റിലായത്. വിവാഹം ശരിയാകാത്ത പുരുഷന്മാരെയാണ് ഇവർ നോട്ടമിട്ടിരുന്നത്. യുവതിയെയും എട്ടംഗ സംഘത്തെയും ലക്നൗ അംബേദ്കർ നഗർ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരുടെ പക്കൽനിന്ന് 72,000 രൂപയും താലിമാലയിലും 11 മൊബൈൽ ഫോണും മൂന്ന് വ്യാജ ആധാർ കാർഡും പിടിച്ചെടുത്തതായി അംബേദ്കർ നഗർ എസ്പി കേശവ് കുമാർ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളിലെ മാട്രിമോണിയൽ സൈറ്റുകളിൽ വിവാഹ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ് നടത്തിയത്. മാട്രിമോണിയൽ വെബ് സൈറ്റുകളിൽ കാജൽ, സീമ, സ്വീറ്റി, നേഹ എന്നീ പേരുകളാണ് ഗുൽഷാന ഉപയോഗിച്ചത്. സംഘത്തിലെ മറ്റുള്ളവർ ഗുൽഷാനയുടെ ബന്ധുക്കളായി അഭിനയിക്കും.
വിവാഹത്തിന് താൽപര്യമറിയിക്കുന്നവരുമായി സംഘവും നല്ല ബന്ധം സ്ഥാപിക്കും. ശേഷം വരന്റെ വീട്ടുകാർക്ക് സംശയം തോന്നാത്ത വിധം വിവാഹം നല്ല രീതിയിൽ നടത്തുകയും ചെയ്യും. വിവാഹം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾക്ക് ശേഷം യുവതിയെ തട്ടിക്കൊണ്ടുപോകുന്ന രീയിയാണ് സംഘം നടത്തിപോന്നത്. ഇതിനിടയിൽ ആഭരണങ്ങളും പണവും മൊബൈൽ ഫോണുകളുമടക്കം വരന്റെ കൈയ്യിൽ നിന്നും തട്ടിയെടുക്കും. തട്ടിപ്പ് നടത്തി കുറച്ച് ദിവസം പിന്നിടുമ്പോൾ മറ്റൊരു പേരിൽ മാട്രിമോണിയൽ സൈറ്റിൽ പ്രത്യക്ഷപ്പെട്ട് തട്ടിപ്പ് തുടരുകയാണ് പതിവ്.









0 comments