മഹാരാഷ്ട്രയിൽ 4 മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നു

നാഗ്‌പുർ
മഹാരാഷ്‌ട്രയിലെ ഗഡ്‌ചിറോളിയിൽ നാല് മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരിൽ മൂന്നു വനിതകളുമുണ്ട്. ഏറ്റുമുട്ടൽ കൊലപാതകമെന്നാണ് പൊലീസ് ഭാഷ്യം. ഛത്തീസ്‌ഗ-ഡ് അതിർത്തിയിലുള്ള ഗഡ്‌ചിറോളി കോപർഷി വനമേഖലയിൽ ബുധനാഴ്ചയാണ് സംഭവം.
വനമേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗഡ്‌ചിറോളി പൊലീസിന്റെ നക്‌സൽ വിരുദ്ധസേനയും സിആർപിഎഫ് ദ്രുതകർമസേനയും സംയുക്തമായി തെരച്ചിൽ നടത്തുകയായിരുന്നു. ഇതിനിടയിൽ മാവോയിസ്റ്റുകൾ വെടിവച്ചെന്നും തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഇവർ കൊല്ലപ്പെട്ടെന്നുമാണ് പൊലീസ് വാദം. കൊല്ലപ്പെട്ടവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.









0 comments