മണിപ്പുരിൽ സമാധാന ഉടന്പടി കാലാവധി നീട്ടി ; കുക്കി സംഘടനകളുമായി ധാരണ

ന്യൂഡൽഹി
മണിപ്പുരിലെ കുക്കി വിഭാഗക്കാരുമായുള്ള സമാധാന ഉടന്പടിയുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. കുക്കി നാഷണൽ ഓർഗനൈസേഷൻ (കെഎൻഒ), യുണൈറ്റഡ് പീപ്പിൾ ഫ്രണ്ട് (യുപിഎഫ്) തുടങ്ങിയ സംഘടനകളുമായി കേന്ദ്രസർക്കാരും മണിപ്പുർ സർക്കാരും ഒപ്പിട്ട സസ്‌പെൻഷൻ ഓഫ് ഓപ്പറേഷൻ (എസ്‌ഒഒ) ഉടന്പടിയുടെ കാലാവധിയാണ് നീട്ടിയത്. 2005ലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആദ്യമായി കുക്കി സംഘടനകളുമായി സമാധാന ഉടന്പടി ഉണ്ടാക്കിയത്. പിന്നീട് പലഘട്ടങ്ങളിൽ ഉടന്പടിയുടെ കാലാവധി നീട്ടി. 2023 മെയ് മാസം മുതൽ മണിപ്പുരിലുണ്ടായ കലാപത്തിന്റെ പശ്ചാത്തലത്തിൽ സമാധാനഉടന്പടി കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാൻ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവന്നു.
പുതുക്കിയ ഉടന്പടിയിലൂടെ കെഎൻഒ, യുപിഎഫ് സംഘടനകളും അവരുടെ അനുബന്ധ സംഘടനകളും ആക്രമണത്തിന്റെ പാത ഉപേക്ഷിച്ച് ഭരണഘടന അനുസരിച്ച് പ്രവർത്തിക്കുമെന്ന് ഉറപ്പുനൽകി.
ഇതേതുടർന്ന്, സൈന്യവും അസം റൈഫിൾസും മണിപ്പുർ പൊലീസും ഇൗ സംഘടനകൾക്കെതിരെ നീക്കങ്ങൾ നിർത്തിവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത് തന്നെ മണിപ്പുർ സന്ദർശിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഉടന്പടി കാലാവധി നീട്ടിയത്.









0 comments