ad
Deshabhimani

print edition മണിപ്പുരിൽ 
അതിർത്തി ഗ്രാമങ്ങൾക്ക്‌ 
തീയിട്ടു

മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിൽ പ്രതിഷേധക്കാരും സുരക്ഷാ സേനയും Image Credit : NDTV
വെബ് ഡെസ്ക്

Published on May 08, 2026, 01:19 AM | 1 min read

ഇംഫാൽ: മണിപ്പുരിൽ മ്യാൻമർ അതിർത്തിയോട്‌ ചേർന്നുള്ള ഗ്രാമങ്ങൾക്ക്‌ തീയിട്ട്‌ സായുധസംഘം. വ്യാഴാഴ്‌ച പുലർച്ചെ കാംജോങ്‌ ജില്ലയിലെ അതിർത്തി ഗ്രാമങ്ങളായ നാംലി, വാങ്‌ലേ, ചോരോ തുടങ്ങിയിടങ്ങളിലാണ്‌ ആക്രമണം നടന്നത്‌. ഇവിടം നാഗാ ഭൂരിപക്ഷ പ്രദേശമാണ്‌.


പുലർച്ചെ ആയുധങ്ങളുമായി എത്തിയ സംഘം ഗ്രാമവാസികളോട്‌ ഒഴിഞ്ഞുപോകാൻ ആവശ്യപ്പെട്ട്‌ ആക്രമിക്കുകയായിരുന്നു. ഒരു കുട്ടിയുടെ മൃതദ്ദേഹം അതിർത്തിയോട്‌ ചേർന്നയിടത്ത് നിന്ന്‌ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്‌.


അതിർത്തി കടന്നെത്തിയ മ്യാൻമർ ആസ്ഥാനമാക്കിയ വിഘടനവാദ ഗ്രൂപ്പുകളായ കുക്കി നാഷണൽ ആർമി(ബർമ), പീപ്പിൾസ്‌ ഡിഫൻസ്‌ ഫോഴ്‌സ്‌ എന്നിവയിലെ ആളുകളാണ്‌ ആക്രമണം അഴിച്ചുവിട്ടതെന്ന്‌ ഫംഗ്യാർ എംഎൽഎ എൽ കെയ്‌ഷിങ് ആരോപിച്ചു. സ്ഥലത്ത്‌ സുരക്ഷാസേനകൾ നിലയുറപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home