print edition മണിപ്പുർ കലുഷിതം: രാഷ്‌ട്രപതി ഭരണം പിൻവലിച്ചതിന് ശേഷം കൊല്ലപ്പെട്ടത് 40 പേർ


സ്വന്തം ലേഖകൻ
Published on Jun 27, 2026, 12:01 AM | 1 min read
ന്യൂഡൽഹി: മണിപ്പുരിൽ രാഷ്‌ട്രപതി ഭരണം പിൻവലിച്ചതിന് പിന്നാലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത് 40പർ. മെയ്‌ത്തീ –കുക്കി സംഘർഷം നാഗാ ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന മേഖലകളിലേക്കും സംഘര്‍ഷം പടർന്നു. നിരവധിയാളുകളെ തട്ടിക്കൊണ്ടുപോയി. അമ്പതിലധികം വീടുകൾ അഗ്‌നിക്കിരയാക്കി. 1992ൽ കുക്കി –നാഗാ സംഘർഷമുണ്ടായപ്പോൾ ആയിരം പേർ കൊല്ലപ്പെട്ടിരുന്നു.
സമാന സാഹചര്യത്തിലേക്ക് നീങ്ങുന്നതായാണ് വിലയിരുത്തൽ. കലാപക്കാർ ദേശീയ പാത ഉപരോധിക്കുന്നത് സാന്പത്തിക പ്രതിസന്ധി രൂക്ഷമാക്കി.കുക്കി ഭൂരിപക്ഷ മേഖലയായ കാങ്‌പോക്‌പിയിൽ അവശ്യസാധനങ്ങളുടെ വില കുതിച്ചുു. കരിഞ്ചന്തയിൽ 5,000 രൂപയ്‌ക്കാണ് പാചകവാതക സിലണ്ടർ ലഭിക്കു ന്നത്. മണിപ്പൂരിൽ സംഘപരിവാർ പടിപടിയായി ആസൂത്രണംചെയ്‌ത വംശീയ, വർഗീയ സംഘർഷം മൂന്നുവർഷം പിന്നിട്ടപ്പോർ മൂന്നുറോളം പേരാണ് കൊല്ലപ്പെട്ടത്.










0 comments