കോയമ്പത്തൂരിൽ കാട്ടാന ആക്രമണം; വയോധികൻ മരിച്ചു

കോയമ്പത്തൂർ: കോയമ്പത്തൂർ തുടിയലൂരിന് സമീപം കാട്ടാന ആക്രമണത്തിൽ വയോധികൻ മരിച്ചു. തുടിയലൂർ സ്വദേശി കെ നടരാജൻ (69) ആണ് മരിച്ചത്. നടരാജൻ രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവ സ്ഥലത്ത് തന്നെ നടരാജൻ മരിച്ചു. കോയമ്പത്തൂർ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
നടരാജന്റ മൃതദേഹവുമായി നാട്ടുകാർ തടാകം - തുടിയലൂർ റോഡ് ഉപരോധിച്ചു. വിഷയത്തിൽ വേണ്ട നടപടി എടുക്കുമെന്ന് ജില്ലാ ഭരണകൂടം ഉറപ്പ് നൽകിയതോടെ പ്രതിഷേധം അവസാനിപ്പിച്ചു. മൃതദേഹം കോയമ്പത്തൂർ സർക്കാർ ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.









0 comments