ഭാര്യയെയും മൂന്ന് മക്കളെയും കൊന്നു; യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ന്യൂഡൽഹി: ഗുരുഗ്രാമിൽ ഭാര്യയെയും നാല് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വസീർപൂരിലെ താമസസ്ഥലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ഉത്തർപ്രദേശ് സ്വദേശിയായ നസ്മ (35), മക്കളായ ഇഖ്‌റ (14), ഷിഫ (11), ആരം (9), ഖതിജ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ച നസീമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പ്രദേശത്ത് ഹെയർ സലൂൺ നടത്തിവരികയായിരുന്നു.
ശനിയാഴ്ച രാത്രി 9.30ഓടെ നസീമിന്റെ സഹോദരൻ വീട്ടിലെത്തിയപ്പോഴാണ് എല്ലാവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അഞ്ചുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. കുടുംബത്തിന് ഇനിയങ്ങോട്ട് ജീവിക്കാൻ താല്പര്യമില്ലാത്തതിനാലാണ് കൃത്യം നിർവഹിച്ചതെന്നാണ് നസീം പൊലീസിന് നൽകിയ മൊഴി.
കൊലപാതകത്തിലേക്ക് നയിച്ച കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അസിസ്റ്റന്റ് പൊലീസ് കമീഷണർ നവീൻ ശർമ്മ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.











0 comments