പാമ്പിനെ കഴുത്തിലിട്ട് വീഡിയോ ചിത്രീകരണം; യുപിയിൽ യുവാവിന് ദാരുണാന്ത്യം

പ്രതീകാത്മകചിത്രം
മുസഫർനഗർ: പാമ്പിനെ കഴുത്തിലിട്ട് വീഡിയോ ചിത്രീകരിച്ച യുവാവിന് ദാരുണാന്ത്യം. മുസഫർ നഗറിലെ ഭോപ്പ ഏരിയയിലാണ് സംഭവം. 24കാരനായ മോഹിത് കുമാറാണ് പാമ്പിന്റെ കടിയേറ്റ് മരിച്ചത്. മോർന വില്ലേജിലുള്ള ബന്ധുവിന്റെ വീട്ടിൽ നിന്നാണ് മോഹിത് പാമ്പിനെ പിടിച്ചതെന്ന് ഭോപ്പ എസ്എച്ച്ഒ ഓംപ്രകാശ് പറഞ്ഞു. മോഹിത് പാമ്പിനെ കഴുത്തിൽ ഇട്ടുകൊണ്ടു നിൽക്കുന്ന വീഡിയോ പുറത്തുവന്നു. വിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായ മോഹിതിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ മോഹിതിന്റെ കുടുംബം ഇതിനെതിരെ രംഗത്തെത്തി. 500 രൂപ നൽകാമെന്ന് പറഞ്ഞ് ബന്ധുക്കൾ മോഹിതിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പാമ്പിനെ പിടിക്കുന്നതിനിടെയാണ് മോഹിതിന് കടിയേറ്റതെന്നും കുടുംബം പറയുന്നു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും മോഹിതിന്റെ കുടുംബം ആവശ്യപ്പെട്ടു.








0 comments