മഹാരാഷ്ട്രയില്‍ യുവാവ് കൊക്കയില്‍ ചാടി ജീവനൊടുക്കി; മുന്‍ ഭാര്യയ്ക്കെതിരെ ആരോപണവുമായി വീഡിയോ

ന്യൂഡൽഹി : കുടുംബവഴക്കിനെ തുടർന്ന് ഗുജറാത്ത് സ്വദേശിയായ യുവാവ് മഹാരാഷ്ട്രയിലെ 1,700 അടി ഉയരമുള്ള കൊങ്കൻകട പാറക്കെട്ടിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ഭാവ്നഗർ സ്വദേശിയായ വിശ്വരാജ്സിങ് ഗോഹിലാണ് ജീവനൊടുക്കിയത്.
മുൻ ഭാര്യയുമായുള്ള പ്രശ്നങ്ങളെ തുടർന്ന് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു ഗോഹിലെന്ന് പൊലീസ് പറഞ്ഞു. മരിക്കുന്നതിന് മുൻപ് 13 മിനിറ്റ് ദൈർഘ്യമുള്ള ഒരു വീഡിയോ യുവാവ് റെക്കോർഡ് ചെയ്തിരുന്നു. തന്റെ മുൻ ഭാര്യയും കുടുംബവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് യുവാവ് വീഡിയോയിൽ പറയുന്നത്.
ഫെബ്രുവരിയിലാണ് ഗോഹിലും ഭാര്യയും വിവാഹിതരാകുന്നത്. വിവാഹം കഴിഞ്ഞ് എട്ട് മാസങ്ങൾക്ക് ശേഷം ഇരുവരും വേർപിരിയുകയായിരുന്നു. ഭാര്യ ഗോഹിലിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകുകയും ചെയ്തു. ദാമ്പത്യത്തിലെ പ്രശ്നങ്ങളും നിയമപോരാട്ടവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും യുവാവ് വീഡിയോയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.









0 comments