Deshabhimani

പി ഗോവിന്ദപ്പിള്ള ജന്മശതാബ്ദി: ലേഖന മത്സരം

p govindapillai.
വെബ് ഡെസ്ക്

Published on Oct 21, 2026, 05:57 PM | 1 min read

ആലപ്പുഴ : മാർക്സിസ്റ്റ് സൈദ്ധാന്തികനും എഴുത്തുകാരനുമായ പി ഗോവിന്ദപ്പിള്ളയുടെ ജന്മശതാബ്ദി വർഷത്തിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. നവംബർ 7ന് മാവേലിക്കരയിലാണ് പരിപാടികൾ. ഇതിനോടനുബന്ധിച്ച് 40 വയസ്സിൽ താഴെയുള്ളവർക്കായി "പി ജിയുടെ ലോകം" എന്ന വിഷയത്തെ ആസ്പദമാക്കി സംസ്ഥാന തലത്തിൽ ലേഖന മത്സരം സംഘടിപ്പിക്കുന്നു.


ഒക്ടോബർ 25നു മുൻപായി ലേഖനങ്ങൾ സ്വയം സാക്ഷ്യപ്പെടുത്തിയ പ്രായപരിധി സഹിതം അയക്കണം. വിജയികൾക്ക് ക്യാഷ് അവാർഡ്, ഫലകം, സർട്ടിഫിക്കറ്റ് എന്നിവ നൽകും. ലേഖനങ്ങൾ അയയ്ക്കേണ്ട വിലാസം - മധു തൃപ്പെരുന്തുറ, കൺവീനർ ( പിജി ജന്മ ശതാബ്ദി ലേഖന മത്സരം), ഇലമ്പിലാവിൽ, തൃപ്പെരുന്തുറ പി ഒ, ചെന്നിത്തല, 690105, ഫോൺ 9847313027



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home