Deshabhimani

തിരുവനന്തപുരത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു; 18 പേര്‍ ആശുപത്രിയിൽ

wasp

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Oct 21, 2026, 06:01 PM | 1 min read

തിരുവനന്തപുരം : വെങ്ങാനൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. കടന്നൽ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഇന്ന് രാവിലെയാണ് സംഭവം. വെങ്ങാനൂർ ​ഗ്രാമപഞ്ചായത്തിലെ അംബേദ്കർ ​ഗ്രാമം എന്ന സ്ഥലത്ത് ഒരു സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ജോലിക്കായി എത്തിയതായിരുന്നു തൊഴിലാളികൾ. ആക്രമണസമയത്ത് 30 ലധികം തൊഴിലുറപ്പ് തൊഴിലാളികൾ സംഭവസ്ഥലത്തുണ്ടായിരുന്നു. പരിക്കേറ്റവരിൽ ആരുടെയും നില ​ഗുരുതരമല്ലെന്നാണ് വിവരം. വെങ്ങാനൂരിൽ കടന്നലിന്റെ കുത്തേറ്റ് വയോധികന്‍ മരിച്ച സംഭവത്തിന് പിന്നാലെയാണിത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home