Deshabhimani

ജനാധിപത്യം വീണ്ടെടുക്കാൻ ജനകീയ മാർച്ച്‌; തയ്യാറെടുപ്പുകൾ പൂർത്തിയായി

Tiranga March Delhi

​ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന തിരംഗാ റാലിയിൽനിന്ന് | ഫോട്ടോ: പി വി സുജിത്‌

വെബ് ഡെസ്ക്

Published on Oct 21, 2026, 05:38 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്ക്കണം‍‍, എസ്‌ഐആർ നിർത്തിവയ്ക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഈ മാസം 23ന് ഡൽഹിയിൽ നടക്കുന്ന ജനകീയ പ്രക്ഷോഭത്തിന്റെ തയ്യാറെടുപ്പുകൾ പൂർത്തിയായി. കർഷകരും യുവാക്കളും സാമൂഹ്യ സാംസാകരിക രം​ഗത്തെ പ്രമുഖരും ഉൾപ്പെടെ അണിനിരക്കുന്ന മാർച്ച് വലിയ ജനകീയ മുന്നേറ്റമാകും.


സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യമാകെയും പ്രതിഷേധ പരിപാടികൾ നടത്തും. മുഴുവൻ ജില്ലകളിലും പ്രധാന നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ്‌ പദ്ധതിയിടുന്നത്. ഡൽഹി മാർച്ചിന് പുറമെ ജില്ലാ, താലൂക്ക്, ബ്ലോക്ക് ആസ്ഥാനങ്ങളിലും കർഷകർ ഒരേസമയം പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും.


ജന്തർ മന്തർ മാതൃകയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ കേന്ദ്രങ്ങൾ ആരംഭിക്കാനാണ് തീരുമാനം."ഓരോ കൈയിലും ത്രിവർണ്ണ പതാക, ഓരോ തെരുവിലും ഒരു ജന്തർ മന്തർ" എന്ന മുദ്രാവാക്യമുയർത്തിയാകും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുക.


പ്രക്ഷോഭം വിജയിപ്പിക്കുമെന്ന് ഇടതുപക്ഷ വിദ്യാർഥി സംഘടനകളും പ്രഖ്യാപിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home