Deshabhimani

തെങ്ങ് വൈദ്യുതി ലൈനിൽ ഒടിഞ്ഞ് വീണ് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു

DOCTOR DEATH IN ASSAM
വെബ് ഡെസ്ക്

Published on Oct 21, 2026, 06:00 PM | 1 min read

മംഗലപുരം: വൈദ്യുതിലൈനിൽ തെങ്ങ് ഒടിഞ്ഞ് വീണ് ഷോക്കേറ്റ് അതിഥി തൊഴിലാളി മരിച്ചു. തിരുനെൽവേലി രാധപുരം പന്നെയാർക്കുളം അമ്മൻ കോവിൽ സ്ട്രീറ്റിൽ മന്ദിരമൂർത്തി ( 44 ) ആണ് മരിച്ചത്. കഠിനം കുളത്തുള്ള സ്വകാര്യ ഫാമിലെ തൊഴിലാളിയാണ്. ബുധൻ രാവിലെ ഏഴിനാണ് സംഭവം. രാവിലെ ഫാമിൽ ജോലിക്കെത്തിയ മന്ദിരമൂർത്തിയുടെ ദേഹത്ത് സമീപത്തുണ്ടാ കേടുവന്ന തെങ്ങ് വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞു വീണ് ഷോക്കേറ്റാണ് മരിച്ചത്.

അടുത്തുണ്ടായിരുന്ന പശുക്കളുടെ ദേഹത്തേക്ക് തെങ്ങ് ഒടിഞ്ഞു വീഴുന്നത് തടയാൻ ശ്രമിക്കവേയാ ഷോക്കേറ്റത്.സംഭവ സ്ഥലത്തു തന്നെ മരിച്ചു.ഒരു പശുവും ഷോക്കേറ്റു ചത്തു. രണ്ടു ദിവസം മുൻപാണ് മന്ദിരമൂർത്തി ഫാമിൽ ജോലിക്ക് ചേർന്നത്. ഭാര്യ നിഷ, മക്കൾ: മുകേഷ്, മണികണ്ഠൻ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home