ad
Deshabhimani

വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചു; ചോദ്യംചെയ്ത യുവതിയെ യുവാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊന്നു

burndeath

image: india today

വെബ് ഡെസ്ക്

Published on Jul 03, 2026, 10:28 AM | 1 min read

ഗുരു​ഗ്രാം: വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചതിനെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവതിയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊന്ന് യുവാവ്.


​ഗുരു​ഗ്രാമിലെ സരസ്വതി എൻക്ലേവിൽ ജൂൺ 19നാണ് സംഭവം. ഹരിയാനയിലെ ജജ്ജാർ സ്വദേശിയായ സുനിൽ കുമാർ എന്ന 35 കാരനാണ് കാമുകി ദിവ്യ കട്ടാരിയയെ ക്രൂരമായി കൊലപ്പെടുത്തിയത്. ഗുരുഗ്രാമിലെ ബസായ് ഗ്രാമവാസിയാണ് കൊല്ലപ്പെട്ട യുവതി. സുനിൽ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂൺ 27നാണ് യുവതി മരിച്ചത്. ഏകദേശം ഒന്നര വർഷമായി പ്രണയത്തിലായിരുന്ന ഇവർ കുറച്ചുകാലമായി ഒരുമിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.


അടുത്തിടെയാണ് യുവാവ് വിവാഹിതനാണെന്ന് യുവതി അറിയുന്നത്. ഇതേതുടർന്ന് ഇരുവർക്കുമിടയിൽ കടുത്ത വാക്കുതർക്കമുണ്ടാവുകയും പ്രകോപിതനായ യുവാവ് മുറിയിലുണ്ടായിരുന്ന മണ്ണെണ്ണ യുവതിയുടെ ശരീരത്തിലേക്ക് ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു. മരണത്തിന് മുൻപ് യുവതി പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home