ad
Deshabhimani

ബംഗളൂരുവിൽ മകൻ അച്ഛനെ കൊലപ്പെടുത്തി; നേപ്പാൾ സ്വദേശി അറസ്റ്റിൽ

nepal man killed father

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 20, 2026, 08:29 PM | 1 min read

ബംഗളൂരു: ബംഗളൂരുവിൽ അച്ഛനും മകനും തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ മകൻ അച്ഛനെ കൊലപ്പെടുത്തിയതായി റിപ്പോർട്ട്. സംഭവത്തിൽ നേപ്പാൾ കാളികോട്ട് സ്വദേശിയായ ദ്രോണ ബഹാദൂർ ഷാഹിയെ (38) വാർത്തൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പിതാവ് ചന്ദ്ര ഷാഹി (58) ആണ് മരിച്ചത്.


കിഴക്കൻ ബംഗളൂരുവിലെ സോമാപുര ഗേറ്റ് പരിസരത്ത് ഇരുവരും നേരത്തെ സെക്യൂരിറ്റി ജീവനക്കാരായി ജോലി ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് പിതാവായ ചന്ദ്ര ഷാഹി പുതിയൊരു അപ്പാർട്ട്മെന്റ് കോംപ്ലക്സിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയിൽ പ്രവേശിച്ചത്. ഞായറാഴ്ച ജോലി അന്വേഷിച്ചാണ് മകൻ ദ്രോണ അപ്പാർട്ട്മെന്റിലെത്തിയത്.


ഞായറാഴ്ച വൈകിട്ട് ഏഴുമണിയോടെ അച്ഛനും മകനും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. ഇതിനിടെ ദ്രോണ ഇരുമ്പ് വടികൊണ്ട് ചന്ദ്രയെ മർദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രയെ ഉടൻ തന്നെ ഗുഞ്ജൂരിലെ കെആർഐഎസ്എസ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വിക്ടോറിയ ആശുപത്രിയിലേക്കും മാറ്റി.


എന്നാൽ, തിങ്കളാഴ്ച പുലർച്ചയോടെ ചന്ദ്ര മരണപ്പെട്ടു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home