Deshabhimani

കണ്ണൂരിൽ 10-ാം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി ‌

Missing Case
വെബ് ഡെസ്ക്

Published on Oct 17, 2026, 05:58 PM | 1 min read

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിൽ 10-ാം ക്ലാസ് വിദ്യാർഥിനിയെ കാണാതായതായി പരാതി. കിണവക്കൽ കപ്പാറക്കുളം സ്വദേശിനിയും പത്താംക്ലാസ് വിദ്യാർഥിനിയുമായ റിംസ മെഹറിനെയാണ് കാണാതായത്. സംഭവത്തിൽ കൂത്തുപറമ്പ് പൊലീസിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു.


സ്കൂളിലേയ്ക്കെന്നു പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയതായിരുന്നു കുട്ടി. എന്നാൽ സ്കൂളിൽ എത്തിയില്ലെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാത്രി കുട്ടിയുമായി വീട്ടുകാർ ചില കാര്യങ്ങളെ സംബന്ധിച്ച് വഴക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക വിഷമത്തിലാണോ കുട്ടി വീടുവിട്ടതെന്നാണ് പൊലീസിന്റെ നി​ഗമനം.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home