തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

പ്രതീകാത്മക ചിത്രം
ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകിട്ട് അഞ്ചിനാണു നട തുറന്നത്. മേൽശാന്തി ഇ ഡി പ്രസാദാണ് നടതുറന്നത്. തുലാം ഒന്നിന് (ഞായർ) രാവിലെ അഞ്ചിനാണ് ദർശനത്തിനായി നട തുറക്കുക.
തുലാമാസ പൂജകൾ പൂർത്തിയാക്കി 22 ന് രാത്രി പത്തിന് നടയടയ്ക്കും. വൻ ഭക്തജന തിരക്കാണ് ശബരിമലയിൽ. വലിയ നടപന്തലിൽ വലിയ ക്യൂ ആണ് അനുഭവപ്പെടുന്നത്.








0 comments