കൈകൾ കെട്ടി മുഖത്ത് ടേപ്പ് ഒട്ടിച്ചു; യുവതിയെ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി

ഗുരുഗ്രാം: യുവതിയെ കൈകൾ കെട്ടി മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിൽ ബാത്ത്റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗുരുഗ്രാമിലെ സോഹ്നയ്ക്ക് അടുത്തുള്ള ദോഹ്ല ഗ്രാമത്തിലാണ് സംഭവം. പ്രൈവറ്റ് സ്കൂൾ അധ്യാപകനായ ഭർത്താവ് പ്രശാന്ത് കുട്ടികളുമായി സ്കൂളിൽ പോയി ഉച്ചയ്ക്ക് 2 മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വീട് സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിൽ കണ്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിൽ ഭാര്യ നീതുവിനെ (34) കൈകൾ കെട്ടി, മുഖത്ത് ടേപ്പ് ഒട്ടിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സോഹ്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. വീടുകൾ അടിച്ചമർത്തി കൊള്ളയടിച്ച പോലെയുള്ള ലക്ഷണങ്ങൾ ഉള്ളതിനാൽ ഇതൊരു മോഷണശ്രമത്തിനിടയിലെ കൊലപാതകമാകാം എന്ന് സംശയിക്കുന്നു.
എന്നാൽ ഏതൊക്കെ സാധനങ്ങൾ നഷ്ടപ്പെട്ടുവെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അജ്ഞാതരായ പ്രതികൾക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം കൂടുതൽ വിവരങ്ങൾ വ്യക്തമാകുമെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.








0 comments