പോക്സോ കേസ്: പ്രതിക്ക് 13 വർഷം കഠിനതടവ്

കാട്ടാക്കട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് കഠിന തടവും പിഴയും. തിരുവനന്തപുരം വിളപ്പിൽ വില്ലേജിൽ മൂങ്ങോട് മുക്കംപാലമൂട് തേരിവിള ഗോപിക നിവാസിൽ ഗോകുലി (27)നെയാണ് (കിച്ചു) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി വി വിനോദ് 13 വർഷം കഠിനതടവിനും 50,000 രൂപ പിഴയടയ്ക്കുന്നതിനും ശിക്ഷിച്ചത്.
2022ലായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ മലയിൻകീഴ് പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരങ്ങൾ പുറത്തുവന്നതും കേസെടുത്തതും. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി ആർ പ്രമോദ് കോടതിയിൽ ഹാജരായി.








0 comments