ad
Deshabhimani

print edition സ്വീകരിക്കാൻ മുഖ്യമന്ത്രിയും മന്ത്രിമാരുമില്ല; മമതയെ വിമർശിച്ച്‌ രാഷ്‌ട്രപതി

murmu
വെബ് ഡെസ്ക്

Published on Mar 08, 2026, 07:03 AM | 1 min read

കൊൽക്കത്ത :പശ്ചിമ ബംഗാള്‍ സന്ദർശനത്തിൽ ഗുരുതര പ്രോട്ടോക്കോൾ ലംഘനുണ്ടായതിൽ മുഖ്യമന്ത്രി മമതാ ബാനർജിയോടുള്ള അമര്‍ഷം പരസ്യമാക്കി രാഷ്‌ട്രപതി ദ്ര‍ൗപദി മുർമു. ശനിയാഴ്‌ച സിലിഗുരിയിൽ ഗോത്രവിഭാഗങ്ങളുടെ സംഗമമായ അന്തരാഷ്‌ട്ര സന്താൾ ക‍ൗൺസിലിൽ പങ്കെടുക്കാനെത്തിയ രാഷ്‌ട്രപതിയെ സ്വീകരിക്കാൻ മുഖ്യമന്ത്രിയോ മന്ത്രിമാരോ വിമാനത്താവളത്തിലെത്തിയില്ല. സിലിഗുരി മേയർ മാത്രമാണ്‌ എത്തിയത്‌. ‘മമത എനിക്ക് ഇളയ സഹോദരിയെപോലെയാണ്‌, ഞാനും ബംഗാളിന്റെ മകളാണ്‌, അവര്‍ക്ക് എന്തെങ്കിലും അനിഷ്ടമുണ്ടോയെന്ന് എനിക്കറിയില്ല’ പൊതുപരിപാടിയ്ക്കിടെ രാഷ്ട്രപതി പറഞ്ഞു. പരിപാടിയുടെ വേദി മാറ്റിയതിലും ബംഗാൾ സർക്കാരിനെ രാഷ്‌ട്രപതി വിമർശിച്ചു.

‘ബിധാൻനഗറിൽ പരിപാടി നടത്തിയിരുന്നെങ്കിൽ നന്നാകുമായിരുന്നു. അവിടെ ധാരാളം സ്ഥലമുണ്ട്, ധാരാളം ആളുകൾക്ക് പങ്കെടുക്കാമായിരുന്നു. പക്ഷേ, സംസ്ഥാന സർക്കാർ അവിടെ യോഗം അനുവദിക്കാത്തത് എന്തുകൊണ്ടാണെന്നറിയില്ല. ആളുകൾക്ക് വരാൻ ബുദ്ധിമുട്ടുള്ള ഒരു സ്ഥലത്താണ് പരിപാടി നടത്തിയത്‌. ഒരുപക്ഷേ സംസ്ഥാന സർക്കാരിന് ആദിവാസികളുടെ ക്ഷേമത്തിൽ താൽപ്പര്യമില്ലായിരിക്കാം.

അതുകൊണ്ടായിരിക്കാം അവരെ ഇവിടെ വരുന്നതിൽ നിന്ന്‌ തടയാൻ ശ്രമിച്ചത്‌’ – ദ്ര‍ൗപദി മുർമു പ
റഞ്ഞു. സിലിഗുരിക്ക്‌ സമീപം ബിധാൻനഗറിൽ നിശ്ചയിച്ച പരിപാടി സർക്കാരിടപെട്ടാണ്‌ ഗോഷായിപുരിലേക്ക്‌ മാറ്റിയത്‌. എന്നാൽ പരിപാടിക്ക്‌ രാഷ്‌ട്രപതി എത്തിയപ്പോൾ വേദിയിൽ ആളുകൾ വളരെ കുറവായിരുന്നു. അത്യപൂർവമായാണ്‌ രാഷ്‌ട്രപതിമാർ പരസ്യമായി ഇത്തരം പരാമർശങ്ങൾ നടത്താറുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home