ad
Deshabhimani

ബം​ഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

sexualassault.

പ്രതി ഹൈനസ് | image: screengrab

വെബ് ഡെസ്ക്

Published on May 22, 2026, 08:40 AM | 1 min read

ബം​ഗളൂരു : ബം​ഗളൂരുവിലെ മഡിവാളയിൽ 20 കാരകിയായ മലയാളി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി കുറ്റം സമ്മതിച്ച് മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്.


സുൽത്താൻ ബത്തേരി സ്വദേശി ഹൈനസ് പെൺകുട്ടിയോടും സുഹൃത്തുക്കളോടും മാപ്പ് പറയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സംഭവം വലിയ വാർത്തയായതോടെ കർണാടക പൊലീസ് ഇടപെടുകയും ഡിസിപിയെ കമ്മീഷണർ നേരിട്ട് വിളിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കേസെടുക്കാൻ വൈകിയതിൽ വിശദീകരണം തോടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശവും നൽകിയിട്ടുണ്ട്.


അതേസമയം, പ്രതിയായ ഹൈനസ് നിലവിൽ ഒളിവിലാണെന്നാണ് ലഭിക്കുന്ന വിവരം. കേരളത്തിലേക്ക് കടന്നതായി പൊലീസ് സംശയിക്കുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മെയ് 12 ന് സുഹൃത്തുക്കളുടെ താമസ സ്ഥലത്തുവെച്ചാണ് പെൺകുട്ടി അതിക്രമത്തിന് ഇരയായത്. പെൺകുട്ടി പഠനത്തോടൊപ്പം സുഹൃത്തുക്കൾ നടത്തുന്ന കഫേയിൽ പാർട് ടൈം ജോലി ചെയ്തിരുന്നു. ശരീര സുഖമില്ലാതെ താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്നു പെൺകുട്ടി. ഈ സമയം കയറി വന്ന ഹൈനസ് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സുഹൃത്തുക്കൾ പുറത്തുപോയ സമയത്തായിരുന്നു ഹൈനസിന്റെ ക്രൂരത. തുടർന്ന് അടുത്ത ദിവസം തന്നെ മഡിവാള പൊലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയും ചെയ്തു. എന്നാൽ ആദ്യം പൊലീസ് പരാതി സ്വീകരിക്കാൻ തയ്യാറായിരുന്നില്ലെന്ന് പെൺകുട്ടി ആരോപിച്ചു. പരാതി നൽകാതിരിക്കാൻ പൊലീസ് ഉദ്യോ​ഗസ്ഥർ ശ്രമിച്ചുവെന്നും അപമാനിച്ചാണ് വിട്ടതെന്നും ഇവർ വെളിപ്പെടുത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home